Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യൻസ് ലീഗിൽ അവിശ്വസിനീയ റെക്കോർഡുമായി ജെയിംസ് മിൽനേർ

റോമക്കെതിരെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ലിവർപൂൾ ടീമിന് അടുത്തൊരു സന്തോഷ വർത്തകൂടി.ലിവർപൂളിന്റെ മിഡ്‌ഫീൽഡ് ജനറലായ ജെയിംസ് മിൽനെറിനെ തേടി അവിശ്വസനീയമായ ചാമ്പ്യൻസ് ലീഗ് റെക്കോർഡ്. ചാമ്പ്യൻസ് ലീഗിലെ ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് താരത്തിനെ തേടിയെത്തിയത്.68 ആം മിനുട്ടിൽ ജെയിംസ് മിൽനെർ എടുത്ത കോർണർ റോബർട്ടോ ഫെർമിനോ വലയിലാക്കിയതോടെയാണ് മിൽനേർ ചാമ്പ്യൻസ് ലീഗിൽ അസിസ്റ്റുകളുടെ തോഴനായത്.


ഇതുവരെ 9 അസിസ്റ്റുകളാണ് താരത്തിന്റെ പേരിൽ ഈ സീസണിൽ രേഖപെടുത്തിട്ടുള്ളത്.2013/2014 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയുടേയും 2016/2017 സീസണിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറും നേടിയ 8 അസിസ്റ്റുകളാണ് പഴങ്കഥയായത്.അതുപോലെ ഈ സീസണിൽ 7 അസിസ്റ്റുകളുമായി ലിവർപൂൾ താരം റോബർട്ടോ ഫെർമിനോയും നാലാം സ്ഥാനത്തുണ്ട്.റോമയ്‌ക്കെതിരെ രണ്ട് അസിസ്റ്റുകളും ഫെർമിനോ നേടിയിരുന്നു.

milner

2002 ൽ ലീഡ്‌സ് യൂണൈറ്റഡിനു വേണ്ടി കളിച്ചുതുടങ്ങിയ താരമാണ് മിൽനെർ.ലോൺ അടിസ്ഥാനത്തിൽ സ്വിൻഡൻ ടൌൺ,ആസ്റ്റൺ വില്ല എന്നി ക്ലബ്ബുകൾക്കുവേണ്ടി കളിച്ച മിൽനെർ 2010 ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തി.സിറ്റിക്കായി 147 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയ മിൽനെർ 2015 ലാണ് ആൻഫീൽഡിലേക്കെത്തുന്നത്.ലിവർപൂളിനായി ഇതുവരെ 94 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഈ മുപ്പത്തിരണ്ടുകാരൻ നേടിക്കഴിഞ്ഞു.

Story first published: Wednesday, April 25, 2018, 12:28 [IST]
Other articles published on Apr 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+