Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: ഒടുവില്‍ ഇറ്റലി അക്കൗണ്ട് തുറന്നു... വീഴ്ത്തിയത് പോളണ്ടിനെ

1

വാര്‍സോ: യുവേഫ നാഷന്‍സ് ലീഗില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം വമ്പന്‍മാരായ ഇറ്റലി അക്കൗണ്ട് തുറന്നു. ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ പോളണ്ടിനെയാണ് അസൂറിപ്പട എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ആദ്യ ജയം കൂടിയാണിത്. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ റഷ്യ 2-0നു തുര്‍ക്കിയെയും ഗ്രൂപ്പ് സിയില്‍ മോണ്ടെനെഗ്രോ 4-1ന് ലിത്വാനിയയെയും ഇസ്രായേല്‍ 2-0നു അല്‍ബേനിയയെയും പരാജയപ്പെടുത്തി. സെര്‍ബിയ- റുമാനിയ മല്‍സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ മാള്‍ട്ട-അസെര്‍ബെയ്ജാന്‍, കൊസോവോ- ഫറോ ഐലാന്‍ഡ്‌സ് മല്‍സരങ്ങള്‍ 1-1നു സമനിലയില്‍ കലാശിച്ചു.

പുതിയ കോച്ച് റോബര്‍ട്ടോ മാന്‍സീനിക്കു കീഴില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഇറ്റലിക്കു ആശ്വാസം നല്‍കുന്നതാണ് പോളണ്ടിനെതിരായ വിജയം. മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്നിരിക്കവെയാണ് ഇഞ്ചുറിടൈമില്‍ ഇറ്റലിയുടെ വിജയഗോള്‍ പിറന്നത്. ഫിയൊറെന്റീന ഡിഫന്‍ഡര്‍ ക്രിസ്റ്റ്യാനോ ബിറാഗിയുടെ വകയായിരുന്നു അസൂറികളുടെ വിജയഗോള്‍. ഒന്നാപകുതിയില്‍ രണ്ടു തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താന്‍ ഇറ്റലിക്കായെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയായി. ജോര്‍ജീഞ്ഞോയുടെയും ലോറെന്‍സോ ഇന്‍സൈനിന്റെയും ഗോള്‍ശ്രമങ്ങള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

2

അതേസമയം, ക്യാപ്റ്റനും ഇതിഹാസ താരവുായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യൂറോപ്യന്‍ ചാംപ്യന്‍മാരായ ഇറ്റലി സൗഹൃദ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. സ്‌കോട്ട്‌ലാന്‍ഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പറങ്കിപ്പട കെട്ടുകെട്ടിച്ചത്. ഹെല്‍ഡര്‍ പോസ്റ്റിഗ (43ാം മിനിറ്റ്), എഡെര്‍ (74), ബ്രൂമ (84) എന്നിവരാണ് പോര്‍ച്ചുഗലിന്റെ സ്‌കോറര്‍മാര്‍.

Story first published: Monday, October 15, 2018, 10:01 [IST]
Other articles published on Oct 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+