Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 20 ലോകകപ്പ്; ഇറ്റലിയും കൊളംബിയയും ക്വാര്‍ട്ടറില്‍

വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലിയും കൊളംബിയയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പ്രീക്വാര്‍ട്ടറില്‍ ഇറ്റലി പോളണ്ടിനെ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ കൊളംബിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂസിലന്‍ഡിനെ മറികടന്നാണ് അടുത്ത റൗണ്ടിലെത്തിയത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലായതോടെ മത്സരം പെനാല്‍റ്റിയിലേക്ക് കടക്കുകയായിരുന്നു.

football

ആതിഥേയരായ പോളണ്ടിനെ കടുത്ത ഒരു പോരാട്ടത്തിലാണ് ഇറ്റലി കീഴടക്കിയത്. വിജയികള്‍ക്കായി ആന്ദ്രെ പിനാമോന്റി(38) പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. ഡൊമനിക്കിന്റെ ഹാന്‍ഡ്‌ബോള്‍ ആതിഥേയരുടെ പ്രതീക്ഷകളെ തകിടംമറിച്ചു. പന്തടക്കത്തിലും ഗോളാക്രമണത്തിലും ഇരു ടീമുകളും മികച്ചുനിന്നെങ്കിലും മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. 2007ന് ശേഷം ഇതാദ്യമായാണ് പോളണ്ട് പ്രീക്വാര്‍ട്ടറിലെത്തുന്നത്. അര്‍ജന്റീന മാലി മത്സരത്തിലെ വിജയികളെ ഇറ്റലി ക്വാര്‍ട്ടറില്‍ നേരിടും.

കൊളംബിയ ന്യൂസിലന്‍ഡ് മത്സരവും ആക്രമണപ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായിരുന്നു. പതിനൊന്നാം മിനിറ്റില്‍ ആന്ദ്രേസ് റെയെസിലൂടെ കൊളംബിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 35-ാം മിനിറ്റില്‍ ഹെന്റി ജെസ്റ്റിലൂടെ ന്യൂസിലന്‍ഡ് സമനില നേടി. പെനാല്‍റ്റിയില്‍ 5-4 എന്ന സ്‌കോറിലായിരുന്നു കൊളംബിയ കടന്നുകൂടിയത്. ന്യൂസിലന്‍ഡിന്റെ മാറ്റ് കോണ്‍റോയിയുടെ ഷോട്ട് കൊളംബിയന്‍ ഗോള്‍കീപ്പര്‍ കെവിന്‍ മിര്‍ തടുത്തിട്ടു. ഉക്രൈന്‍ പനാമ മത്സരത്തിലെ വിജയികളെ കൊളംബിയ ക്വാര്‍ട്ടറില്‍ എതിരിടും.

Story first published: Monday, June 3, 2019, 9:21 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+