വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവന്റസിനും ഇന്റര്‍മിലാനും ജയം; ബയേണിനെ തകര്‍ത്തുവിട്ട് ഫ്രാങ്ക്ഫുര്‍ട്ട്

ലണ്ടന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാനും യുവന്റസിനും ജയം. ഇന്റര്‍മിലാന്‍ ബൊളോഗനയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ യുവന്റസ് 1-0 എന്ന നിലയില്‍ ടോറിനോയേയും മറികടന്നു. റൊമേലു ലുക്കാക്കുവിന്റെ(75, 90+1) ഇരട്ടഗോളാണ് ഇന്ററിന് ജയമൊരുക്കിയത്. സൊറിയാനോ(59) ബൊളോഗനയുടെ ഗോള്‍ നേടി. മാത്തിയാസ് ഡി ലൈറ്റ്(70) ആണ് യുവന്റസിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ റോമ നാപ്പോളിയെ 2-1ന് കീഴടക്കി. ലീഗില്‍ 11 കളികളില്‍നിന്നും 29 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 28 പോയന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്തുമാണ്.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഇന്‍ട്രാക്ട് ഫ്രാങ്കഫുര്‍ട് 5-1നാണ് ബയേണിനെ തകര്‍ത്തത്. ഫിലിപ് കോസ്റ്റിക്(25), ജിബ്രില്‍ സോ(33), ഡേവിഡ് അബ്രഹാം(49), ഹിന്റര്‍റെഗ്ഗര്‍(61), പസീന്‍ഷ്യ(85) എന്നിവരാണ് വിജയികള്‍ക്കായി ഗോള്‍ നേടിയത്. ലെവന്‍ഡോസ്‌കി(37) ബയേണ്‍ മ്യൂണിക്കിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കി. മറ്റു മത്സരഫലങ്ങള്‍, ഹോഫന്‍ഹെയിം (3-0) പാഡര്‍ബോണ്‍, ബയര്‍ ലെവര്‍കൂസന്‍ (1-2)മോണ്‍ചെന്‍ഗ്ലാഡ്ബാഷ്, വെര്‍ഡര്‍ ബ്രമന്‍ (2-2) ഫ്രെയ്ബര്‍ഗ്, ഡോട്ട്മുണ്ട് (3-0) വോള്‍സ്ബര്‍ഗ്, ലെയ്പ്‌സിഗ് (8-0) മെയ്ന്‍സ്, യൂണിയന്‍ ബര്‍ലിന്‍ (1-0) ഹെര്‍ത്ത. ലീഗില്‍ 10 കളികളില്‍ നിന്നും 22 പോയന്റുമായി ഗ്ലാഡ്ബാഷ് ആണ് ഒന്നാം സ്ഥാനത്ത് 19 പോയന്റുള്ള ഡോട്ട്മുണ്ട് രണ്ടാം സ്ഥാനത്താണ്. 18 പോയന്റുള്ള ബയേണ്‍ നാലാമതാണുള്ളത്.

ലാ ലീഗയില്‍ ബാഴ്‌സയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; റയലും അത്‌ലറ്റിക്കോയും കുരുങ്ങിലാ ലീഗയില്‍ ബാഴ്‌സയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; റയലും അത്‌ലറ്റിക്കോയും കുരുങ്ങി

torinovsjuventus

ഫ്രഞ്ച് ലീഗില്‍ മാഴ്‌സലെ ലില്ലിയെ (2-1) തോല്‍പ്പിച്ചു. ലിയോണ്‍ (3-2) ടൗളോസ്, മെറ്റ്‌സ് (2-2) മോണ്‍ട്‌പെല്ലിയര്‍, ആന്‍ഗേഴ്‌സ് (1-0) സ്ട്രാസ്ബര്‍ഗ്, അമിന്‍സ് (1-0) ബ്രെസ്റ്റ് എന്നിങ്ങനെയാണ് മറ്റു കളികളിലെ ഫലങ്ങള്‍. ലീഗില്‍ 12 കളികളില്‍ നിന്നും 27 പോയന്റുമായി പിഎസ്ജി ആണ് ഒന്നാം സ്ഥാനത്ത് 20 പോയന്റുള്ള ആന്‍ഗേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പിഎസ്ജി ഡിജിയോണിനെതിരെ 2-1ന് തോറ്റിരുന്നു.

Story first published: Sunday, November 3, 2019, 10:10 [IST]
Other articles published on Nov 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X