വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റാലിയന്‍ കപ്പ്; അവസാന മിനിറ്റിലെ പെനാല്‍റ്റിയില്‍ യുവന്റസിന് മിലാനുമായി സമനില

റോം: ഇറ്റാലിയന്‍ കപ്പ് സെമി ഫൈനലില്‍ യുവന്റസ് സമനിലയുമായി രക്ഷപ്പെട്ടു. കരുത്തരായ മിലാനെതിരായ ആദ്യ പാദത്തില്‍ 1-1 എന്ന നിലയിലാണ് യുവന്റസ് സമനില വഴങ്ങിയത്. അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയിട്ടും മിലാനെ തോല്‍പ്പിക്കാന്‍ യുവന്റസിന് കഴിഞ്ഞില്ല.

പന്ത് കൈവശം വെക്കുന്നതില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയെങ്കിലും കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്തിയത് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഉള്‍പ്പെട്ട എസി മിലാനാണ്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം തുടരെ ആക്രമണം നടത്തിയ ആതിഥേയര്‍ 61-ാം മിനിറ്റില്‍ ആന്റി റബിച്ചിലൂടെ ലീഡെടുത്തു. എന്നാല്‍ 71-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് കിട്ടിയത് മിലാന് തിരിച്ചടിയായി.

juventus-acmilan

ഇന്ത്യ- ന്യൂസിലാന്‍ഡ്: ടെസ്റ്റില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളി പൃഥ്വിയോ, ഗില്ലോ? ശാസ്ത്രി പറയുംഇന്ത്യ- ന്യൂസിലാന്‍ഡ്: ടെസ്റ്റില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളി പൃഥ്വിയോ, ഗില്ലോ? ശാസ്ത്രി പറയും

ഒരാള്‍ നഷ്ടപ്പെട്ടതോടെ യുവന്റസ് പലതവണ ആക്രണവുമായി മിലാന്‍ പെനാല്‍റ്റി ബോക്‌സിനടുത്തെത്തി. മികച്ച പ്രതിരോധം കാഴ്ചവെച്ചെങ്കിലും ഇഞ്ചുറി സമയത്തെ പെനാല്‍റ്റിയിലൂടെ യുവന്റസ് ഒപ്പമെത്തുകയായിരുന്നു. ഡേവിഡ് കലാബ്രിയയുടെ കൈയ്യില്‍ പന്ത് കൊണ്ടതായി വാറില്‍ നടത്തിയ പരിശോധനയില്‍ തെളിയുകയായിരുന്നു. 90+1-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ 8 കളികളില്‍നിന്നും ക്രിസ്റ്റിയാനോയുടെ 12-ാം ഗോള്‍ കൂടിയാണിത്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി മാര്‍ച്ച് അഞ്ചിന് നടക്കും. നേരത്തെ ആദ്യ സെമിയുടെ ആദ്യ പാദത്തില്‍ ഇന്റര്‍മിലാന്‍ നാപ്പോളിയോട് ഒരു ഗോളിന് തോറ്റിരുന്നു. മാര്‍ച്ച് ആറിനാണ് ഇന്ററും നാപ്പോളിയും തമ്മിലുള്ള രണ്ടാംപാദ മത്സരം.

Story first published: Friday, February 14, 2020, 10:53 [IST]
Other articles published on Feb 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X