കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റ മികച്ച ഗോള്‍ കീപ്പറായിരുന്നു ഇംഗ്ലീഷ് താരമായിരുന്ന ഗ്രഹാം സ്റ്റാക്ക്. 2016-17 സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട് താരം. ക്ലബ്ബില്‍ നിന്നും വിട്ടുപോയശേഷം പ്രീമിയര്‍ ലീഗ് ടീം വാറ്റ്‌ഫോഡിന്റെ അക്കാദമിയില്‍ ഗോള്‍കീപ്പര്‍ പരിശീലകനായി ജോലി ചെയ്യുകയാണ്. ഇതിനിടയിലും ബ്ലാസ്‌റ്റേഴ്‌സിലെ കരിയര്‍ തനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു എന്നാണ് സ്റ്റാക്കിന്റെ വാക്കുകള്‍.
സ്റ്റാക്കിനെ ബ്ലാസ്റ്റേഴ്‌സിന്റെ കൂടാരത്തിലെത്തിച്ചത് പ്രീമിയര്‍ ലീഗ് ടീം റീഡിങ്ങിന്റെയും ബ്ലാസ്റ്റേഴ്‌സിന്റെയും മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പെല്‍ ആണ്. കേരള ടീമിന് വേണ്ടി കളിക്കാനായതില്‍ താന്‍ കോപ്പെലിന് നന്ദി പറയുന്നതായി സ്റ്റാക്ക് പറഞ്ഞു. ബാര്‍നെറ്റുമായി കരാറിലേര്‍പ്പെട്ടപ്പോഴാണ് കോപ്പെലിന്റെ വിളിയെത്തിയത്. വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഉയര്‍ന്ന ശമ്പളം ഉപേക്ഷിച്ച് താന്‍ വരികയായിരുന്നെന്ന് സ്റ്റാക്ക് പറയുന്നു.

പലയിടങ്ങളില്‍നിന്നുള്ള കളിക്കാര്‍, പലതരത്തിലുള്ള സംസ്‌കാരം അങ്ങിനെ തീര്‍ത്തും വ്യത്യസ്തമായിരുന്നു ഐഎസ്എല്‍ കരിയര്‍ എന്ന് സ്റ്റാക്ക് പറഞ്ഞു. കുട്ടികളെയും ഭാര്യയെയുമെല്ലാം വിട്ടു വരുന്നത് വലിയ വേദനയുളവാക്കുന്നതായിരുന്നു. യുവകളിക്കാരും പരിചയസമ്പന്നതയുള്ളവരുമെല്ലാം ചേര്‍ന്ന് രസകരമായിരുന്നു പരിശീലനം. പുറത്തുപോകുന്നതും വെള്ളമടിക്കുന്നതുമെല്ലാം ഹൃദ്യമായ അനുഭവമായിരുന്നെന്നും താരം പറഞ്ഞു.
ബെയ്ല്‍സ് ഇല്ലാതെ ക്രിക്കറ്റോ? അപ്പീലില്ലെങ്കില്‍ ഔട്ടോ? ക്രിക്കറ്റില്‍ ഇങ്ങനെയും ചില നിയമങ്ങള്‍...
യുവ കളിക്കാര്‍ തങ്ങളുടെ രീതി മനസിലാക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. കഴിക്കുന്ന ഭക്ഷണം, ജിമ്മില്‍ ചെയ്യുന്ന കാര്യങ്ങള്‍, തുടങ്ങി അവര്‍ക്ക് പല കാര്യങ്ങളിലും വഴികാട്ടിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷ. 80,000ത്തോളം കാണികള്‍ക്കുമുന്നില്‍ കളിക്കാന്‍ കഴിഞ്ഞതും മഹത്തായ അനുഭവമാണ്. ഇത്തരം ഒരു അനുഭവം ഇനി ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം വ്യക്തമാക്കി.