കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നം കേശു; ആരാധകര്‍ക്കൊപ്പം ഇനി കേശുവുമുണ്ടാകും
കൊച്ചി: കേശു എന്ന ആനക്കുട്ടിയെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമായി അവതരിപ്പിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണ്‍ ഒക്ടോബര്‍ 20 ആരംഭിക്കുമ്പോള്‍ ആരാധകര്‍ക്കൊപ്പം ആവേശമുയര്‍ത്താന്‍ കേശുവുമുണ്ടാകും. ക്ലബ്ബിന്റെ ആരാധകര്‍ക്കിടയില്‍നിന്നാണ് ഭാഗ്യ ചിഹ്നത്തെ ക്ഷണിച്ചത്. ലഭിച്ച നിരവധി എന്‍ട്രികളില്‍ നിന്നും തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ രൂപകല്‍പന ചെയ്തതാണ് കേശു.
ആറാം സീസണില്‍ ഇനി കേശുവും ടീമിനൊപ്പമുണ്ടാകും. കേശു ഒരു ചിഹ്നത്തേക്കാള്‍ ഉപരിയായാണ് കേരള ബ്ലാസ്റ്റേഴ്സ് കാണുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് എഫ്സി സിഇഒ വിരേന്‍ ഡി സില്‍വ പറഞ്ഞു. ക്ലബ് ഉടമ നിഖില്‍ ഭരദ്വാജും കേശുവിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബര്‍ 20ന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും.

ഐഎസ്എല്‍ ആറാം പതിപ്പിന് വലിയ തോതിലുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിന് ആവേശം പകരാന്‍ ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ടൈഗര്‍ ഷ്റോഫും, യുവ സുന്ദരി ദിഷ പട്ടാനിയുമെത്തും. വൈകീട്ട് 6.45 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. നടല്‍ ദുല്‍ഖര്‍ സല്‍മാനാണ് അവതാരകന്‍. ബിസിസിഐയുടെ നിയുക്ത അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ചടങ്ങിനെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications