Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഹാട്രിക്കടിച്ച് ഛേത്രി, ബംഗളൂരുവിനോട് നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്, ആറാം തോല്‍വി

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയോട് 4-2ന് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. സുനില്‍ ഛേത്രി ഹാട്രിക്കോടെ കസറിയ മത്സരത്തില്‍ ബംഗളൂരു ഗംഭീര ജയമാണ് നേടിയെടുത്തത്. 11 മത്സരത്തില്‍ നിന്ന് 23 പോയിന്റോടെ ബംഗളൂരു തലപ്പത്തെത്തിയപ്പോള്‍ ആറാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്താണ്. ബംഗളൂരുവിന്റെ തട്ടകത്തില്‍ പ്രതികാരം വീട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്.

തുടക്കത്തിലേ ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

തുടക്കത്തിലേ ബംഗളൂരുവിന്റെ ആധിപത്യമാണ് കണ്ടത്. മിന്നല്‍ മുന്നേറ്റങ്ങളുമായി തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കുകയായിരുന്നു ബംഗളൂരുവിന്റെ ലക്ഷ്യം. ആറാം മിനുട്ടില്‍ ബംഗളൂരു വല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യത്തിന് രക്ഷപെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പാളിച്ച തുടക്കം മുതല്‍ മുഴച്ചുനിന്നു. എട്ടാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചത്തേക്ക് ബംഗളൂരു ആദ്യ നിറയൊഴിച്ചു. വില്യംസിന്റെ പാസിനെ ഹെഡ്ഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു.

തുടക്കത്തിലേ ലഭിച്ച ആധിപത്യം മുതലാക്കുന്ന പ്രകടനമാണ് ബംഗളൂരു പിന്നീട് നടത്തിയത്. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ ്‌സിന്റെ കഠിന ശ്രമം. എന്നാല്‍ മുന്നേറ്റങ്ങള്‍ക്കൊന്നും കൃത്യതയില്ലാത്തതിനാല്‍ ഒന്നും ഗോളിലേക്കെത്തിയില്ല. 21ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ഇത് ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഇടത് വിങ്ങില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.

ലീഡുയര്‍ത്തി ബംഗളൂരു

എന്നാല്‍ ഇതും ഗോളാക്കി മാറ്റാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കൂടുതല്‍ പന്തടക്കിവെച്ച് കളിക്കാനാണ് ശ്രമിച്ചത്. 38ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ബംഗളൂരു ലീഡുയര്‍ത്തി. വലത് വശത്തേക്ക് ലഭിച്ച പന്തിനെ പിടിച്ചെടുത്ത് റിയാന്‍ വില്യംസ് പന്ത് ഇടത് മൂലയിലേക്ക് എത്തിച്ചു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 2-0ന്റെ കളി ബംഗളൂരുവിന്റെ കൈയില്‍.

isl football

photocredit: https://x.com/bengalurufc/status/1865413481199255856/photo/1

ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവ്

രണ്ടാം പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് 56ാം മിനുട്ടില്‍ ആദ്യ ഗോള്‍ മടക്കി. ലൂന നോഹയിലേക്ക് പന്തെത്തിച്ചു. ബെക്കെയിലേക്ക് നോഹ പന്ത് മറിച്ചു നല്‍കി. ബെക്കെ ജീസസ് ിമിനസിന് പന്ത് നല്‍കിയപ്പോള്‍ താരത്തിന്റെ ഷോട്ട് ലക്ഷ്യം പിഴക്കാതെ വലയില്‍. രണ്ടാം ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചു.

കേരളത്തിന്റെ സമനിലക്ക് അല്‍പ്പായുസ്

ഗോള്‍ മടക്കി സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം 67ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ഫ്രഡ്ഡിയാണ് ബ്ലാസ്റ്റേഴ്‌സിന് സമനില നേടിക്കൊടുത്തത്. ഹെഡ്ഡറിലൂടെയാണ് താരത്തിന്റെ ഗോള്‍. 70ാം മിനുട്ടില്‍ വില്യംസിനേയും ജൊവാനോവിച്ചിനേയും മാറ്റി പകരക്കാരെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. സമനില നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആത്മവിശ്വാസം കൈവരിച്ചെങ്കിലും ഇതിന് അല്‍പ്പായുസായിരുന്നു ഉണ്ടായിരുന്നത്. 73ാം മിനുട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ സുനില്‍ ഛേത്രി ബംഗളൂരുവിനെ മുന്നിലെത്തിച്ചു. ഇതോടെ അവസാന സമയത്ത് പോരാട്ടം തീപാറി.

ഹാട്രിക്കടിച്ച് ഛേത്രി

സമനിലക്കായി അവസാന സമയത്ത് ബ്ലാസ്‌റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും ശ്രമങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. എന്നാല്‍ അധിക സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയില്‍ അവസാന ആണിയടിച്ച് സുനില്‍ ഛേത്രി. ഹാട്രിക്ക് പൂര്‍ത്തിയാക്കിയ താരം ബംഗളൂരുവിന് തട്ടകത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

Story first published: Saturday, December 7, 2024, 21:43 [IST]
Other articles published on Dec 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+