ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, ഛേത്രി 1.2 കോടിക്ക് മുംബൈ ടീമില്‍, റിനോയ്ക്ക് 90 ലക്ഷം!
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി മുംബൈ സിറ്റി എഫ് സിക്ക് വേണ്ടി പന്ത് തട്ടും. 1.2 കോടി രൂപയ്ക്കാണ് മുംബൈ ടീം ഇന്ത്യന്‍ ക്യാപ്റ്റനെ ലേലത്തില്‍ പിടിച്ചത്. ഇതാദ്യമായിട്ടാണ് ഛേത്രി ഐ എസ് എല്‍ കളിക്കാനെത്തുന്നത്. ഛേത്രിയുടെ നിലവാരം വെച്ച് നോക്കിയാല്‍ കിട്ടിയ തുക കുറവാണ് എന്ന് പറയേണ്ടിവരും. എന്നാല്‍ പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് ഛേത്രി ലേലത്തോട് പ്രതികരിച്ചത്.
ഇന്ത്യന്‍ താരങ്ങളുടെ ലേലത്തില്‍ പത്ത് പേരുടെ ആദ്യ പട്ടിക പൂര്‍ത്തിയാകുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാന്‍ വകയില്ല. ആദ്യപട്ടികയിലെ ഒരാളെ പോലും സ്വന്തമാക്കാന്‍ കേരള ടീമിന് കഴിഞ്ഞിട്ടില്ല. ആദ്യപത്തില്‍ രണ്ട് മലയാളികളും ഉണ്ടായിരുന്നു. ഐ എസ് എല്‍ ലേലത്തില്‍ പണം കൊയ്തവര്‍ ആരെന്നും അവരേത് ടീമിലെത്തി എന്നും നോക്കൂ..

ഛേത്രി മുംബൈ എഫ് സിയില്‍
ആദ്യ ഐ എസ് എല്‍ കളിക്കുന്ന ത്രില്ലിലാണ് സുനില്‍ ഛേത്രി. ലോകത്ത് പലയിടത്തും കളിച്ചിട്ടുണ്ടെങ്കിലും മുംബൈയില്‍ താന്‍ ആദ്യമായിട്ടാണ് എന്ന് ഛേത്രി ആവേശം കൊള്ളുന്നു.

യൂജിന്‍സണ്‍ ലിങ്‌ദോ
പൂനെ എഫ്‌സിയാണ് മധ്യനിര താരം യൂജിന്‍സണ്‍ ലിങ്‌ദോയെ സ്വന്തമാക്കിയത്. 1.05 കോടിക്ക്. ലേലത്തിലെ രണ്ടാമത്തെ ഉയര്‍ന്ന തുകയാണിത്. കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം പല ടീമുകളും ലിങ്‌ദോയ്ക്ക് വേണ്ടി ശ്രമം നടത്തിയിരുന്നു. ജാക്കിചാന്ദ് സിങിനെയും പൂണെ എഫ്‌സി വാങ്ങി. പ്രതിഫലം 45 ലക്ഷം

റിനോ ആന്റോ
അത്‌ലറ്റികോ ദി കൊല്‍ക്കത്ത 90 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് മലയാളി താരം റിനോ ആന്റോയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഐ എസ് എല്ലില്‍ ഒരു മലയാളിക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.

അനസ് എടത്തൊടിക ഡല്‍ഹിക്ക്
ഡല്‍ഹി ഡൈനാമോസ് 4.1 ലക്ഷം രൂപ കൊടുത്ത് അനസ് എടത്തൊടികയെ സ്വന്തമാക്കി. അനസും റിനോയും മാത്രമാണ് ആദ്യ പത്തില്‍ ഉണ്ടായിരുന്ന മലയാൡകള്‍.

കരണ്‍ജിത് സിങ്
ചെന്നൈയിന്‍ എഫ്‌സി 60 ലക്ഷം രൂപ പ്രതിഫലം നല്‍കി കരണ്‍ജിത് സിങിനെ സ്വന്തമാക്കി. തോയ് സിങും ചെന്നൈയിന്‍ എഫ്‌സിയിലാണ്. പ്രതിഫലം 86 ലക്ഷം

അരാറ്റ ഇസുമി
അരാറ്റ ഇസുമിയെ 68 ലക്ഷം രൂപയ്ക്ക് അത്‌ലറ്റികോ ദി കൊല്‍ക്കത്ത വാങ്ങി. റിനോ ആന്റോയെയും കൊല്‍ക്കത്ത തന്നെയാണ് വാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications