ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അഞ്ചാം സീസണിലെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ആദ്യപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലവിലെ റണ്ണറപ്പുകളായ രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിയെ നേരിടും. നോര്‍ത്ത് ഈസ്റ്റിന്റെ മൈതാനത്താണ് കളി. പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ബെംഗളുരു ജയം ലക്ഷ്യമാക്കിയാണ് നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിനെ നേരിടുക.
ഇന്ത്യന്‍ താരം സുനില്‍ഛേത്രിയുടെ മിന്നുന്ന ഫോമിലാണ് ബെംഗളുരുവിന്റെ ഗോള്‍ പ്രതീക്ഷകള്‍. അതേസമയം, 18 കളിയില്‍ 10 ജയം സ്വന്തമാക്കിയ ബെംഗളുരു അവസാന മത്സരങ്ങളില്‍ പിന്നോക്കം പോയത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു മികച്ച പ്രകടനം നടത്തിയാല്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടും.
അട്ടിമറി ജയം ലക്ഷ്യമിട്ടാണ് നോര്‍ത്ത് ഈസ്റ്റ് കളിക്കിറങ്ങുക. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ടീമിന് കഴിഞ്ഞാല്‍ ബെംഗളുരു വിയര്‍ക്കും. രണ്ടാംപാദം ബെംഗളുരുവില്വെച്ചായിരിക്കുമെന്നതിനാല് തോല്‍വിയോ സമനിലയോ നോര്‍ത്ത് ഈസ്റ്റിന്റെ ഫൈനല്‍ പ്രവേശത്തിന് തിരിച്ചടിയാകും. നൈജീരിയന്‍ സ്ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒഗ്ബാച്ചെ, യുറഗ്വായ് മധ്യനിരക്കാരന് ഫെഡറിക്കോ ഗല്ലെഗോ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ കുന്തമുനകള്‍.
ഇത്തവണ ലോകകപ്പ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമല്ല, അത് വിന്‍ഡീസിന്!! ഇതാ കാരണങ്ങള്‍...
ബെംഗളുരുവിന്റെ സാധ്യത ടീം: ഗുര്‍പ്രീത് സന്ധു, രാഹുല്‍ ബെക്കെ, നിഷുകുമാര്‍, യുവാനന്, ആല്‍ബര്‍ട്ട് സെറാന്, ഹര്‍മന്‍ജ്യോത് കാബ്ര, സിസ്കോ ഫെര്‍ണാണ്ടസ്, ദിമാസ് ദെല്‍ഗാഡോ, ഉദാന്തസിങ്, സുനില്‍ ഛേത്രി, മിക്കു.
നോര്‍ത്ത് ഈസ്റ്റ് സാധ്യത ടീം: പവന്‍കുമാര്‍, ഗീഗന്‍ സിങ്, ലാല്തതാംഗ, റൗളിന് ബോര്‍ഗസ്, കീഗന്‍ പെരേര, മാറ്റോ ഗ്രിക്, ജെനെലിയര് റിവാസ്, ഗല്ലെഗോ, റീഡം ലാങ്, പനാഗിയോറ്റ്സ് ട്രിയാഡ്സ്, ഓഗ്ബാച്ചെ.