Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL സെമി; ഗോവ ഇന്ന് ചെന്നൈയിനെതിരെ, അത്ഭുതം സംഭവിക്കുമോ?

മഡ്ഗാവ്: ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റ് ആരാണെന്നത് ശനിയാഴ്ച അറിയാം. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ ഗോവയും ചെന്നൈയിനും ഏറ്റുട്ടാനിറങ്ങുകയാണ്. ഗോവയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. ആദ്യ പാദത്തില്‍ 4-1 എന്ന ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ഗോവയ്ക്ക് രണ്ടാം പാദത്തില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ ഫൈനലിലെത്താന്‍ കഴിയുകയുള്ളൂ.

ആദ്യ പാദത്തില്‍ കളിക്കിറങ്ങാതിരുന്ന എഡു ബേദിയ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് ഗോവയ്ക്ക് ആശ്വാസമാണ്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റേയും എഡു ഗാര്‍സിയയുടേയും പരിക്ക് ഭേദമായിട്ടുണ്ട്. സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിനാസ് കൂടി ചേരുന്നതോടെ ഗോവയുടെ മുന്നേറ്റത്തിന് കരുത്ത് വര്‍ധിക്കും. 14 ഗോളുകള്‍ നേടിയ കൊറോമിനാസിന് ഗോള്‍ഡന്‍ ബൂട്ടു സ്വന്തമാക്കാന്‍ ഇനിയും ഗോളുകള്‍ നേടേണ്ടതുണ്ട്. ചെന്നൈയിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ കാര്യങ്ങള്‍ ഗോവയ്ക്ക് അനുകൂലമല്ല. മൂന്നു ഗോളിന്റെ കടം വീട്ടുന്നതിനൊപ്പം ഗോള്‍ വഴങ്ങാതിരിക്കാനും ഗോവ ജാഗ്രത കാട്ടേണ്ടതുണ്ട്.

islsemichennainfcvsfcgoa

പരിശീലകന്‍ ഓവന്‍ കോയിലിന് കീഴില്‍ മറ്റൊരു ടീമായി മാറിക്കഴിഞ്ഞ ചെന്നൈയിന്‍ ഇത്തവണ കപ്പ് ഫേവറിറ്റുകളാണ്. പ്രതിരോധം കടുപ്പിച്ചാല്‍ മാത്രം മതിയാകും ചെന്നൈയിന് ഫൈനലിന് ഇടം പിടിക്കാന്‍. ഒന്നോ രണ്ടോ ഗോളുകള്‍കൂടി നേടാന്‍ കഴിഞ്ഞാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും. വാള്‍സ്‌കിസ്, റാഫേല്‍ ക്രിവെല്ലാരോ സഖ്യം വമ്പന്‍ ഫോമിലാണെന്നത് ഗോവയുടെ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കും. മൂന്നു ഗോളിന്റെ മേല്‍ക്കൈ ഉണ്ടെങ്കിലും കാര്യങ്ങള്‍ അനായാസമായിരിക്കില്ലെന്നാണ് പരിശീലകന്റെ മുന്നറിയിപ്പ്. ഗോളിക്കാരായ ഗോവന്‍ നിരയെ അവരുടെ തട്ടകത്തില്‍ പിടിച്ചുകെട്ടാന്‍ ചെന്നൈയിന്‍ ഇറങ്ങുമ്പോള്‍ മത്സരം ഗംഭീരമാകുമെന്നുറപ്പാണ്.

Story first published: Saturday, March 7, 2020, 9:56 [IST]
Other articles published on Mar 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+