മമ്മൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സില്‍!! മഞ്ഞ ജഴ്‌സിയില്‍ മിന്നി മെഗാസ്റ്റാര്‍... വീഡിയോ വൈറല്‍
കൊച്ചി: മലയാളികളുടെ പ്രിയ നടനും അഭിനയ ചക്രവര്‍ത്തിയുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാല്‍ എങ്ങനെയിരിക്കും? തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി മഞ്ഞ ജഴ്‌സിയില്‍ കസറുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാവുകയാണ്.
ഫുട്‌ബോള്‍ പ്രേമികളെ മാത്രമല്ല സിനിമാ ആസ്വാദകരെയും ആകര്‍ഷിക്കുന്നതാണ് വീഡിയോ. ഐഎസ്എല്‍ മല്‍സരങ്ങള്‍ അവസാന റൗണ്ടിലെത്തി നില്‍ക്കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ പരസ്യത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

രണ്ടു സീനുകളില്‍ മാത്രം
ജിയോ പുറത്തിറക്കിയ ഐഎസ്എല്ലിന്റെ പുതിയ പരസ്യത്തില്‍ രണ്ടു സീനുകളില്‍ മാത്രമേ മമ്മൂട്ടിയുള്ളൂവെന്നത് ആരാധകരെ അല്‍പ്പം നിരാശരാക്കും.
എങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ജനപ്രിയത ഇനിയും വര്‍ധിപ്പിക്കാന്‍ മെഗാസ്റ്റാറിന്റെ സാന്നിധ്യം കൊണ്ട് കഴിയുമെന്ന് ഉറപ്പാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ടു തന്നെ ഈ പരസ്യം വൈറലായിക്കഴിഞ്ഞു.

ഉദ്ഘാടനത്തിനും മമ്മൂട്ടി
ഇതാദ്യമായല്ല മമ്മൂട്ടി ഐഎസ്എല്ലുമായി സഹകരിക്കുന്നത്. നേരത്തേ കൊച്ചിയില്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിലും മെഗാസ്റ്റാറിന്റെ സാന്നിധ്യമുണ്ടായിരുന്നു.

സല്‍മാനെപ്പോലും നിഷ്പ്രഭനാക്കി
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെപ്പോലും നിഷ്പ്രഭനാക്കുന്ന ഗ്രാന്റ് എന്‍ട്രിയായിരുന്നു മമ്മൂട്ടിയുടേത്. ടൂര്‍ണമെന്റില്‍ ഉപയോഗിക്കുന്ന പന്തും കൈയിലേന്തിയാണ് അന്ന് അദ്ദേഹം വേദിയിലേക്കു വന്നത്.

മമ്മൂട്ടി മാത്രമല്ല
മമ്മൂട്ടി മാത്രമല്ല ഐഎസ്എല്ലിന്റെ പുതിയ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ബോളിവുഡ് നടന്‍മരായ രണ്‍ബീര്‍ കപൂര്‍, ജോണ്‍ അബ്രഹാം, അര്‍ജുന്‍ കപൂര്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ബെംഗളൂരു ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരും പരസ്യത്തില്‍ മിന്നി മറയുന്നുണ്ട്.

വിനീതും ഹ്യൂമേട്ടനും ജിങ്കനും
ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് മമ്മൂട്ടിയെക്കൂടാതെ പ്രിയ താരം സി കെ വിനീത്, മലയാളികള്‍ ഹ്യൂമേട്ടനെന്ന് വിശേഷിപ്പിക്കുന്ന ഇയാന്‍ ഹ്യൂം, ടീമിന്റെ ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ എന്നിവരെയും പരസ്യത്തില്‍ കാണാം.
ഐഎസ്എല്ലിന്റെ പുതിയ പരസ്യം കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications