Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഹാട്രിക് തോല്‍വി!, മുംബൈയോടും നാണംകെട്ട ബ്ലാസ്‌റ്റേഴ്‌സ്

1

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരിക്കുകയാണ്. തട്ടകത്തില്‍ വിജയ പ്രതീക്ഷയോടെ ബൂട്ടണിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മുംബൈ തകര്‍ത്തുവിട്ടത്. 21ാം മിനുട്ടില്‍ മെഹ്താബ് സിങ്ങും 31ാം മിനുട്ടില്‍ പെരേര ഡിയാസുമാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. നാല് മത്സരത്തില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി മുംബൈ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ നാല് മത്സരത്തില്‍ നിന്ന് 1 ജയവും മൂന്ന് തോല്‍വിയുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണുള്ളത്.

തട്ടകത്തില്‍ 4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-3-3 ഫോര്‍മേഷനിലാണ് മുംബൈ സിറ്റി നേരിട്ടത്. തുടക്കം മുതല്‍ മുംബൈ കരുത്തുകാട്ടി. അഞ്ചാം മിനുട്ടില്‍ മെഹ്താബിന്റെ ലോങ്‌ബോളില്‍ നിന്ന് ബിപിന്‍ സിങ് അഹമ്മദ് ജാഹുവും യോര്‍ഗ ഡിയാസും ചേര്‍ന്ന് മികച്ചൊരു മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ജെസ്സെല്‍ കാര്‍നെയ്‌റോ തടുത്തു. പൊരുതിക്കളിച്ച മുംബൈ 21ാം മിനുട്ടില്‍ ലീഡെടുത്തു. മെഹ്താബ് സിങ്ങാണ് മുംബൈക്കായി വലകുലുക്കിയത്.

1

മുംബൈക്ക് ലഭിച്ച കോര്‍ണറിനെ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചു. കാലില്‍ ലഭിച്ച പന്തിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ മെഹ്താബ് വലയിലാക്കി. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ ആക്രമണം കടുപ്പിച്ച മുംബൈ 31ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച്ചിനെ പിഴച്ചപ്പോള്‍ പെരേര ഡിയാസ് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് നിറയൊഴിച്ചു. 45ാം മിനുട്ടില്‍ രാഹുലിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി രക്ഷപെടുത്തി. ആദ്യ പകുതി പിരിയുമ്പോള്‍ 2-0ന് ബ്ലാസ്‌റ്റേഴ്‌സ് പിന്നിലായിരുന്നു.

1

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. 52ാം മിനുട്ടില്‍ ലൂണയുടെ ക്രോസില്‍ നിന്ന് ദിമിത്രോസിന്റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി. 57ാം മിനുട്ടില്‍ ദിമിത്രോസിന്റെ മികച്ചൊരു ഷോട്ട് മുംബൈ ഗോളി തടുത്തു. 70ാം മിനുട്ടില്‍ സഹലിന് പകരം ഹോര്‍മിപാമും വിക്ടര്‍ മോംഗിലിന് പകരം കലിയുഷ്‌നിയും കളത്തിലെത്തി. 72ാം മിനുട്ടില്‍ ലൂണയുടെ ഷോട്ട് പോസ്റ്റിലടിച്ച് പുറത്തായി. അവസാന സമയത്തും ബ്ലാസ്റ്റേഴ്‌സിന് അത്ഭുതം ചെയ്യാനാവാതെ പോയപ്പോള്‍ 2-0ന് ബ്ലാസ്‌റ്റേഴ്‌സിന് നാണംകെടേണ്ടി വന്നു.

Story first published: Friday, October 28, 2022, 21:39 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+