For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; മുംബൈയും ചെന്നൈയും ജയിക്കുന്നവര്‍ പ്ലേ ഓഫില്‍

മുംബൈ: ഐഎസ്എല്‍ ആറാം സീസണിലെ പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിശ്ചയിച്ചേക്കാവുന്ന മത്സരത്തില്‍ മുംബൈ സിറ്റിയും ചെന്നൈയിനും ഏറ്റുമുട്ടുന്നു. ജയിക്കുന്നവര്‍ പ്ലേ ഓഫിലെത്തുമെന്നതിനാല്‍ പോരാട്ടം തീപാറുമെന്നുറപ്പ്. 17 കളികളില്‍നിന്നും 26 പോയന്റുമായി മുംബൈ സിറ്റിയും 16 കളിയില്‍നിന്നും 25 പോയന്റുമായി ചെന്നൈയിനും നാലും അഞ്ചും സ്ഥാനത്താണ്. മുംബൈയില്‍ രാത്രി 7.30നാണ് മത്സരം.

സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ മേല്‍ക്കൈ മുംബൈയ്ക്ക് ലഭിക്കും. കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ടാകും. യോര്‍ഗെ കോസ്റ്റയുടെ ടീമിന് ചെന്നൈയിനെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സസ്‌പെന്‍ഷനിലായിരുന്ന അമിനി ചെര്‍മിറ്റി മടങ്ങിയെത്തുന്നതോടെ ഡീഗോ കാര്‍ലോസ്, മൊദോവും സൗഗൗ മുന്നേറ്റനിരയ്ക്ക് കൂടുതല്‍ ഊര്‍ജമാകും. പ്രതിരോധവും മധ്യനിരയും ശക്തമാക്കിയാണ് മുംബൈ ചെന്നൈയ്‌ക്കെതിരെ ഇറങ്ങുക.

isl-mumbai-chennai

അവസാന ലാപ്പില്‍ വമ്പന്‍ കുതിപ്പ് നടത്തിയാണ് പിറകിലായിരുന്ന ചെന്നൈ പ്ലേ ഓഫിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നത്. മുംബൈയ്‌ക്കെതിരെ സമനിലയെങ്കിലും നേടിയാല്‍ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ തോല്‍ക്കാതിരിക്കാനാകും സന്ദര്‍ശകരുടെ ശ്രമം. വാല്‍സ്‌കിസ്, ക്രിവെല്ലാരോ സഖ്യം മികച്ച ഫോമിലാണെന്നത് ചെന്നൈയുടെ സാധ്യത വര്‍ധി്ിപ്പിക്കുന്നു. ഓവന്‍ കോയിലിന്റെ പരിശീലന മികവും ടീമിന് തുണയാകും.

Story first published: Friday, February 21, 2020, 11:41 [IST]
Other articles published on Feb 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+