കൊച്ചിയിൽ ബെംഗളൂരു എഫ്സിയുടെ 'പുതുവർഷാഘോഷം', ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി...
കൊച്ചി: പുതുവർഷ തലേന്ന് പരാജയം നുണഞ്ഞ് കേരള ബ്ലാസ്റ്റഴേസ്. ബെംഗളൂരു എഫ്സിയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബെംഗളൂരുവിന് വേണ്ടി മിക്കു രണ്ട് ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയുടെ വകയായിരുന്നു മറ്റൊരു ഗോൾ. പെക്യുസണാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ വിജയത്തോടെ പുതുവർഷാഘോഷത്തിന് തിരിതെളിയിക്കാമെന്ന് കരുതി കൊച്ചിയിലെത്തിയവർ തീർത്തും നിരാശരായി. ഗോൾരഹിതമായ ആദ്യപകുതി വിരസത മാത്രം സമ്മാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷേ, 60-ാം മിനിറ്റിൽ ഇടിത്തീ പോലെ ബ്ലാസ്റ്റേഴ്സ് വലയിൽ ഗോൾ വീണു.
പെനാൽറ്റി കിക്കിലൂടെ സുനിൽ ഛേത്രിയാണ് ബെംഗളൂരു എഫ്സിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു പിന്നീടുള്ള ഗോളുകൾ. 90-ാം മിനിറ്റിൽ തുടർച്ചയായ രണ്ട് ഗോളുകൾ നേടി മിക്കു മഞ്ഞപ്പടയെ നാണംകെടുത്തി. ഒടുവിൽ അവസാന വിസിലിന് തൊട്ടുമുൻപ് കേരളത്തിന്റെ ആശ്വാസഗോളും. സികെ വിനീത്, റിനോ ആന്റോ, ബെർബറ്റോവ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിക്കാനിറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications