പ്രതിഷേധം കനക്കുന്നു; ഐഎസ്എല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും, ആര്‍ക്കും പ്രവേശനമില്ല
ഗുവാഹത്തി: ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ മേഘലകളില്‍ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്താണ് ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. ബുധനാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളുരു എഫ്‌സിയും തമ്മില്‍ നടക്കേണ്ട മത്സരത്തിലാണ് നിയന്ത്രണം.
കളിക്കാരുടേയും, ആരാധകരുടേയും, ജീവനക്കാരുടെയും സുരക്ഷ പ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുവാഹത്തിയില്‍ കഴിഞ്ഞയാഴ്ച നടക്കേണ്ട എല്ലാ കായിക മത്സരങ്ങളും പ്രതിഷേധങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങളും മുടങ്ങി. നോര്‍ത്ത് ഈസ്റ്റും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന മത്സരം നീട്ടിവെച്ചിരിക്കുകയാണ്.

ഈ ആഴ്ചയും മത്സരം മാറ്റിവെക്കേണ്ടിവരുമെന്ന ആശങ്കയുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് അടച്ചിട്ട സ്റ്റേഡയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. അസമില്‍ നിലവില്‍ കര്‍ഫ്യൂ ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സമാധാനപരമാണ്. അതുകൊണ്ടുതന്നെ മത്സരത്തിനിടയില്‍ അനിഷ്ടസംഭവങ്ങളുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications