Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പൊടിഞ്ഞു; ഗോവയ്ക്ക് അഞ്ചാം ജയം (1-3)

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സീസണില്‍ മികച്ച ഫോമിലുള്ള എഫ്‌സി ഗോവയാണ് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തരിപ്പണമാക്കിയത്. ഫെറാന്‍ കോറോമിനാസ് ഇരട്ട ഗോളുമായി മിന്നിയ മല്‍സരത്തില്‍ ഗോവ 3-1ന് മഞ്ഞപ്പടയെ തകര്‍ക്കുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോല്‍വി കൂടിയാണിത്. എന്നാല്‍, സീസണിലെ അഞ്ചാം ജയമാണ് ഗോവ സ്വന്തമാക്കിയത്. കളിയുടെ ഒന്നാംപകുതിയില്‍ ഗോവ ആധിപത്യം പുലര്‍ത്തിയപ്പോള്‍ രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തു. എങ്കിലും ഗോവയുടെ മൂന്ന് ഗോളിന് ഒരു തവണ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് മറുപടി നല്‍കാനായത്.

Kerala Blasters

ഇരട്ട ഗോള്‍ നേടിയ കോറോമിനാസിനു പുറമേ മന്‍വീര്‍ സിങാണ് ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. എന്നാല്‍, കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ നിക്കോള കിര്‍മാരെവിച്ചിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍.

കളിയുടെ 11, ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമിലെ 47ാം മിനിറ്റില്‍ എന്നിവയിലാണ് കോറോമിനാസിലൂടെ ഗോവ കൊമ്പന്‍മാര്‍ക്ക് പ്രഹരം നല്‍കിയത്. കളിയുടെ 11ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് കോറോമിനാസ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. അഹ്മദ് ജഹൗവിന്റെ ക്രോസില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കോറോമിനാസ് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് രണ്ടാം ഗോളും നിറയൊഴിച്ചത്.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ആക്രമണാത്മക ഫുട്‌ബോളാണ് ഗോവ പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് നിരന്തം കടന്നുകയറിയ ഗോവ 67ാം മിനിറ്റില്‍ മന്‍വീര്‍ സിങിലൂടെ മൂന്നാം ഗോളും കണ്ടെത്തുകയായിരുന്നു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ മന്‍വീര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍വല കുലുക്കുകയായിരുന്നു. ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറിടൈമില്‍ ഏക ഗോള്‍ കണ്ടെത്തി. സന്ദേശ് ജിങ്കാന്റെ ക്രോസില്‍ നിന്നായിരുന്നു കിര്‍മാരെവിച്ചിന്റെ ആശ്വാസ ഗോള്‍.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുടെ ആഘാതവുമായി സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തലതാഴ്ത്തി കളംവിട്ടു. ഈ മാസം അഞ്ചിന് നടന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ്‌സിയോടും ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിരുന്നു. ഏഴ് റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയവും ഓരോ വീതം സമനിലയും തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റുമായി ലീഗില്‍ തലപ്പത്താണ് ഗോവ. എന്നാല്‍, ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ്.

Story first published: Sunday, November 11, 2018, 22:34 [IST]
Other articles published on Nov 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+