ISL: ഐലീഗ് താരം സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്, കരാര്‍ 2025വരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ഐലീഗ് താരം സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. കരാര്‍ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും 2025വരെയാണ് കരാറൊപ്പിട്ടിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചിട്ടുണ്ട്. ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരമായിരുന്നു സൗരവ്. വിങ്ങറുടെ വരവ് ടീമിന് പുതിയ സീസണില്‍ കൂടുതല്‍ കരുത്തേകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

റെയിന്‍ബോ എഫ്സിയിലൂടെയാണ് സൗരവ് തന്റെ വരവറിയിച്ചത്. എടികെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലേക്കെത്തി. മിഡ്ഫീല്‍ഡില്‍ മിന്നുന്ന താരം ചര്‍ച്ചില്‍ ബ്രദേഴ്‌സിനൊപ്പം ഗംഭീര പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു. ഇതാണ് ബ്ലാസേറ്റ്‌ഴ്‌സിലേക്ക് താരത്തിനെത്താനുള്ള വഴി തുറന്നത്. കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് യുവതാരം നേടിയത്.

'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?

ഈ അവസരത്തില്‍ സൗരവിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായി സമ്മര്‍ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ സൈനിങിനെ കുറിച്ച് സംസാരിക്കവേ കെബിഎഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഐഎസ്എലില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിനാല്‍ ഒരുപാട് കഠിന പ്രയത്നം ഇനിയും കാത്തിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ ക്ലബ്ബില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു-കരോലിസ് കൂട്ടിച്ചേര്‍ത്തു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്താനായതില്‍ സന്തോഷമുണ്ടെന്ന് കരാറൊപ്പിട്ട ശേഷം സൗരവ് പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് എന്റെ സ്വപ്‌ന സാക്ഷാത്കാരമാണ്. രാജ്യത്തെ മികച്ച കളിക്കാരുമായി ഞാന്‍ ഡ്രസ്സിങ് റൂം പങ്കിടും, അവരില്‍ നിന്ന് പഠിക്കാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ടെന്നും സൗരവ് പറഞ്ഞു.

പുതിയ സീസണിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്ന രണ്ടാമത്തെ താരമാണ് സൗരവ്. കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. സൗരവിന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ ഘടകത്തിന് കൂടുതല്‍ കരുത്ത് പകരും. അവസാന സീസണില്‍ ഫൈനലില്‍ തോല്‍ക്കേണ്ടി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

അവസാന സീസണില്‍ വലിയ ആരാധക പിന്തുണ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. കേരളത്തിന്റെ മഞ്ഞപ്പട പഴയ പ്രധാപത്തിനൊത്തുയര്‍ന്നതോടെ ആരാധകര്‍ ഉറച്ച പിന്തുണയാണ് നല്‍കിയത്. ഇത്തവണ കൊച്ചിയിലടക്കം മത്സരമുള്ളതിനാല്‍ കൂടുതല്‍ ആവേശകരമായ സീസണാണ് പ്രതീക്ഷിക്കുന്നത്. ഇവാന്‍ വുക്കോമാനോവിച്ചെന്ന പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, June 28, 2022, 12:36 [IST]
Other articles published on Jun 28, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X