Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: എട്ട് ഗോള്‍ ത്രില്ലറില്‍ തുല്യ ശക്തികള്‍, ബ്ലാസ്റ്റേഴ്‌സ്-ഗോവ മത്സരം സമനിലയില്‍

1

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരം 4-4 സമനിലയില്‍. എട്ട് ഗോള്‍ ത്രില്ലറില്‍ ഇരു ടീമും തുല്യത പുലര്‍ത്തുകയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരേ രണ്ടാം പകുതിയില്‍ ഗോവ ലീഡെടുത്തു. എന്നാല്‍ അവസാന സമയത്ത് രണ്ട് ഗോള്‍ മടക്കി ബ്ലാസ്‌റ്റേഴ്‌സ് ആവേശ സമനില നേടിയെടുക്കുകയായിരുന്നു. 10, 25(പെനാല്‍റ്റ) മിനുട്ടില്‍ ജോര്‍ജ് ഡിയാസും 88ാം മിനുട്ടില്‍ വിന്‍സി ബറോറ്റയും 90ാം മിനുട്ടില്‍ അല്‍വാരോ വാസ്‌ക്കസുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.

ഗോവയ്ക്കായി എയ്‌റാം കബ്രേറ (43, 63 പെനാല്‍റ്റി, 82) ഹാട്രിക് നേടിയപ്പോള്‍ 79ാം മിനുട്ടില്‍ എയ്ബാന്‍ ഡോഹ്‌ലിങ്ങും ലക്ഷ്യം കണ്ടു. സമനിലയോടെ 20 മത്സരത്തില്‍ നിന്ന് 34 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് സെമിയുറപ്പിച്ചപ്പോള്‍ 20 മത്സരത്തില്‍ നിന്ന് 19 പോയിന്റുമായി ഒമ്പതാം സ്ഥാനക്കാരായാണ് ഗോവയുടെ മടക്കം.സെമി ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് 4-2-3-1 ഫോര്‍മേഷനില്‍ കളത്തിലിറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ ഇറങ്ങിയത്.

1

തുടക്കം മുതല്‍ക്കെ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് 10ാം മിനുട്ടില്‍ ലീഡെടുത്തു. സഹല്‍ അബ്ദുല്‍ സമദ് ഇടത് വശത്തുനിന്ന് നല്‍കിയ ക്രോസിനെ ജോര്‍ജ് ഡിയാസാണ് വലയിലാക്കിയത്. ലീഡെടുത്തതോടെ ആവേശത്തോടെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് 25ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെ ജോര്‍ജ് ഡിയാസ് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്.

ആദ്യ പകുതി പിരിയുമ്പോള്‍ രണ്ട് ഗോളിന്റെ ആധിപത്യം ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നു. പന്തടക്കത്തില്‍ 60 ശതമാനവും ഗോവ ആധിപത്യം പുലര്‍ത്തിയപ്പോള്‍ രണ്ടിനെതിരേ നാല് ഗോള്‍ശ്രമവുമായി ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തില്‍ മികച്ച് നിന്നു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോള്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഗോവ ഇറങ്ങിയത്. മുഹമ്മദ് നെമിലിന് പകരം എയ്‌റാം കബ്രേററയെ കളത്തിലിറക്കിയ ഗോവയുടെ തന്ത്രം ഫലംകണ്ടു. 49ാം മിനുട്ടില്‍ എഡു ബീഡിയയുടെ അസിസ്റ്റില്‍ കബ്രേറ ആദ്യ ഗോള്‍ മടക്കി.

1

63ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി കബ്രേറ ഗോവയെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒപ്പമെത്തിച്ചു. സമനിലയിലേക്കെത്തിയതോടെ 64ാം മിനുട്ടില്‍ ആയുഷ് അധികാരിക്ക് പകരം വിന്‍സി ബറേറ്റോ, ജോര്‍ജ് ഡിയാസിന് പകരം അഡ്രിയാന്‍ ലൂണ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയ ഗോവ 79ാം മിനുട്ടില്‍ ലീഡെടുത്തു. എയ്ബാന്‍ ഡോഹ്‌ലിങ്ങാണ് വലകുലുക്കിയത്. ഇതോടെ രണ്ട് ഗോളിന് ആദ്യ പകുതി മുന്നിട്ട് നിന്ന് ബ്ലാസ്റ്റേഴ്‌സ് 3-2ന് പിന്നിലേക്കെത്തി. 81ാം മിനുട്ടില്‍ ഇനീസ് സിപ്പോവിച്ചിന് പകരം അല്‍വാരോ വാസ്‌ക്കസിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലേക്കെത്തിച്ചു. കടന്നാക്രമിച്ച ഗോവ 82ാം മിനുട്ടില്‍ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ എയ്‌റാം കബ്രേററയാണ് വലകുലുക്കിയത്.

1

പ്രത്യാക്രമണം ശക്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് 88ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി. വിന്‍സി ബറോറ്റയാണ് ലക്ഷ്യം കണ്ടത്. ആവേശമുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് 90ാം മിനുട്ടില്‍ സമനില പിടിച്ചു. അല്‍വാരോ വാസ്‌ക്കസാണ് ബ്ലാസ്‌റ്റേഴ്‌സിനായി നാലാം ഗോള്‍ നേടിയത്.

Story first published: Sunday, March 6, 2022, 21:38 [IST]
Other articles published on Mar 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+