For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL:ഒഡീഷക്കും തളയ്ക്കാനായില്ല, കുതിപ്പ് തുടര്‍ന്ന് കൊമ്പന്മാര്‍, ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും സമനിലയും ഒരു തോല്‍വിയും വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കെത്തി

1

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ കൊമ്പന്മാരുടെ കുതിപ്പിനെ തടുക്കാന്‍ ആളില്ല. അവസാന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. പ്രതിരോധ താരങ്ങളായ നിഷുകുമാറിന്റെയും (28ാം മിനുട്ട്) ഹര്‍മന്‍ജോത് ഖാബ്രയുടെയും (40ാം മിനുട്ട്) ഗോളിലാണ് കേരളം വിജയമാഘോഷിച്ചത്. ആദ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളും നേടിയത്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും സമനിലയും ഒരു തോല്‍വിയും വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കെത്തി. 11 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്.

4-3-3 ഫോര്‍മേഷനിലിറങ്ങിയ ഒഡീഷയെ 4-4-2 ഫോര്‍മേഷനിലാണ് ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. ജെസ്സല്‍ കാര്‍നെയ്‌റോയെ പുറത്തിരുത്തി നിഷുകുമാറുമായാണ് ബ്ലാസ്റ്റേഴ്‌സിറങ്ങിയത്. മാര്‍ക്കോ ലെസ്‌കോവിച്ചിന് പകരം സിപ്പോവിച്ചിനും ടീമിലിടം ലഭിച്ചു. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടാന്‍ മഞ്ഞപ്പടയ്ക്കായി. ആദ്യ മിനുട്ടില്‍ത്തന്നെ കോര്‍ണര്‍ നേടിയെങ്കിലും മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 20ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ പന്ത് വലിയിലാക്കാനുള്ള അവസരം ഖാബ്രക്ക് മുതലാക്കാനായില്ല. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

26ാം മിനുട്ടില്‍ ഒഡീഷയുടെ ഹാവി ഫെര്‍ണാണ്ടസിന്റെ ഷോട്ട് ഗോളെന്നുറപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോളി ഗില്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി. 28ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ നിഷു കുമാറിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. സീസണില്‍ ആദ്യമായി ലഭിച്ച അവസരത്തില്‍തന്നെ വലകുലുക്കാന്‍ അദ്ദേഹത്തിനായെന്നതാണ് ശ്രദ്ധേയമായ കാര്യം. അഡ്രിയാന്‍ ലൂണയുടെ പാസിനെ ബോക്‌സിനുള്ളില്‍വെച്ച് പിടിച്ചെടുത്ത നിഷു കുമാര്‍ ഒഡീഷയുടെ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് പന്ത് വലയിലെത്തിച്ചത്.

1

ഒഡീഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപിന് ഒരവസരവും നല്‍കാതെയായിരുന്നു നിഷു കുമാര്‍ വലകുലുക്കിയത്. ലീഡെടുത്തതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയെ ശരിക്കും വെള്ളം കുടിപ്പിച്ചു. 40ാം മിനുട്ടില്‍ ഒഡീഷയുടെ നെഞ്ചിലേക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ വെടി. ഇത്തവണ ഹര്‍മന്‍ജോത് ഖാബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് അഡ്രിയാന്‍ ലൂണ. അനുവദിച്ചുകിട്ടിയ കോര്‍ണറെ മനോഹരമാക്കി പോസ്റ്റിനടുത്തേക്ക് ഉയര്‍ത്തി നല്‍കാന്‍ ലൂണക്കായി. ഒഡീഷ പ്രതിരോധത്തിന് മാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിന് മുന്നെ ഖാബ്ര പന്ത് വലയിലാക്കി. ഒഡീഷ ഗോളി അര്‍ഷദീപ് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് ഗോളും നേടിയത് പ്രതിരോധ താരങ്ങളാണെന്നതാണ് എടുത്തുപറയേണ്ട കാര്യം.

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യം ബ്ലാസ്റ്റേഴ്‌സിനൊപ്പം. 59 ശതമാനം പന്തടക്കത്തില്‍ മിന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് മൂന്നിനെതിരേ ആറ് ഗോള്‍ശ്രമങ്ങളുമായി ആക്രമണത്തിലും കൈയടി നേടി. ഇവാന്‍ വുകോമാനോവിച്ചെന്ന പരിശീലകന്റെ മനസിനൊപ്പം സഞ്ചരിക്കാന്‍ നിലവിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. കഴിഞ്ഞ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിനുള്ള കാരണവും ഇതാണ്.

1

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ ഒഡീഷ രണ്ട് മാറ്റങ്ങളുമായാണിറങ്ങിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലുമാണ് ഈ മാറ്റങ്ങള്‍. പ്രത്യാക്രമണം കടുപ്പിച്ച് ഒഡീഷ ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ടപൊട്ടിക്കാനായില്ല. 62ാം മിനുട്ടില്‍ ജൊനാതാസിന്റെ മിന്നല്‍ ഷോട്ടിനെ അതിലും തകര്‍പ്പന്‍ സേവിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോളി ഗില്‍ തടുത്തിട്ടു. 66ാം മിനുട്ടിലെ ജൊനാതാസിന്റെ ഹെഡ്ഡറും ഗില്‍ പിടിച്ചെടുത്തു. 69ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിനെ പിന്‍വലിച്ച് പ്രശാന്തിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. ഒഡീഷക്കായി ജൊനാതാസ് കഠിനമായി പരിശ്രമിച്ചെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല.

അവസാന മിനിട്ടിലേക്കെത്തിയപ്പോള്‍ ഒഡീഷ അല്‍പ്പം പരുക്കന്‍ കളിയാണ് കാഴ്ചവെച്ചത്. 81ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ലഭിച്ച മഞ്ഞക്കാര്‍ഡിനെതിരേ ചോദ്യം ചെയ്ത് ശബ്ദമുയര്‍ത്തിയതിന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 84ാം മിനുട്ടില്‍ ഒഡീഷക്ക് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നന്ദകുമാര്‍ ശേഖര്‍ ജൊനാതന്‍ ക്രിസ്റ്റിയന് കൂട്ടുകെട്ടിന്റെ ശ്രമത്തെ കൃത്യമായി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടുത്തു. അവസാന സമയത്ത് മൂന്ന് മാറ്റങ്ങള്‍ വരുത്തി കളി വൈകിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആധികാരിക ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് തന്നെ.

Story first published: Wednesday, January 12, 2022, 21:44 [IST]
Other articles published on Jan 12, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+