ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അവസാന അങ്കത്തിനിറങ്ങുന്നു
കൊച്ചി: ഐഎസ്എല്ലിലെ ഏറ്റവും മോശം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന അങ്കത്തിനിറങ്ങുന്നു. ആദ്യ നാലു സീസണുകളിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിനെ അഞ്ചാം സീസണില്‍ ആരാധകര്‍ പോലും കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്. അവസാന മത്സരത്തില്‍ ജയത്തോടെ അവസാനിപ്പിച്ച് പുതിയ സീസണില്‍ നല്ല തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.

നാലാം സ്ഥാനക്കാരായി പ്ലേഓഫിന് അര്‍ഹത നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. കൊച്ചിയില്‍ കളി നടക്കുന്നു എന്നതിന്റെ ആനുകൂല്യം കേരളത്തിന് ലഭിക്കാനിടയില്ല. തിങ്ങിനിറഞ്ഞ മഞ്ഞപ്പടയ്ക്കുമുന്നില്‍ അത്യാവേശത്തോടെ പന്തു തട്ടിയിരുന്ന കാലം കടന്നുപോയിരിക്കുന്നു. ചെറിയൊരു ആരാധകര്‍ മാത്രമാണ് ഇപ്പോഴും കേരള ടീമിനെ പിന്തുണയ്ക്കാനെത്തുന്നത്.
പതിനേഴു കളികളില്‍ നിന്നും രണ്ടു ജയങ്ങളും എട്ടു സമനിലകളും ഏഴുപരാജയങ്ങളുമാണ് കേരളത്തിന്റെ സമ്പാദ്യം. ലീഗില്‍ അവസാന സ്ഥാനക്കാരാകില്ലെന്ന സമാധാനം ഉണ്ടെന്നു മാത്രം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയാണ് പത്താം സ്ഥാനത്ത്. ഒന്‍പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 14 പോയന്റും എല്ലാ മത്സരങ്ങളും കളിച്ചുകഴിഞ്ഞ ചെന്നൈയിന്‍ എഫ്‌സിക്ക് 9 പോയന്റുമാണുള്ളത്.

തുടര്‍തോല്‍വികളും സമനിലകളുമായി വലഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കാവുന്ന പല കളികളിലും തോല്‍വിയും സമനിലയും ചോദിച്ചുവാങ്ങുകയായിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പാതിവഴിയില്‍ പുറത്താക്കുകയും ചെയ്തു. നെലോ വിന്‍ഗാഡ ആണ് നിലവിലെ പരിശീലകന്‍. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന സീസണിലും വിന്‍ഗാഡയെ പരിശീലകനാക്കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications