Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജംഷഡ്പുരിന്റെ പ്രതിരോധത്തിന്റെ കരുത്തളക്കാന്‍ ചെന്നൈയിന്‍ എഫ് സി

ജംഷഡ്പുര്‍: ഐ എസ് എല്ലില്‍ ഇന്ന് (വ്യാഴം)ടാറ്റയുടെ ജംഷഡ്പുര്‍ എഫ് സി ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ് സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പുര്‍ എഫ് സി ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ആറാം സ്ഥാനത്താണ്.

ചെന്നൈയിന്‍ എഫ് സി ഏഴ് കളികളില്‍ നിന്ന് 13 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ജംഷഡ്പുര്‍ എഫ് സി രണ്ട് ജയവും മൂന്ന് സമനിലകളുമായി കെട്ടുറപ്പ് കാണിക്കുന്ന ടീമാണ്. ഒരു കളി മാത്രമാണ് തോറ്റത്. സ്‌കോറിംഗില്‍ പിറകിലായതാണ് അവര്‍ക്ക് തിരിച്ചടിയായത്. അതേ സമയം, കൂടുതല്‍ ഗോളുകള്‍ വഴങ്ങിയിട്ടില്ല താനും.

chennaiyinfc

ആകെ ജംഷഡ്പുരിന്റെ വലയില്‍ വീണത് ഒരു ഗോള്‍ മാത്രം. പ്രതിരോധ നിരയുടെ കരുത്ത് വെളിപ്പെടുത്തുന്ന സ്റ്റാറ്റിസ്റ്റിക്സാണ് ജംഷഡ്പുരിന്റെത്.ചെന്നൈയിന്‍ നേരെ തിരിച്ചാണ്. ഓപ്പണ്‍ ഗെയിമാണ് അവര്‍ കളിക്കുന്നത്. പന്ത്രണ്ട് ഗോളുകള്‍ അടിച്ചപ്പോള്‍ എട്ട് ഗോളുകള്‍ വഴങ്ങി. അറ്റാക്കിംഗ് ഗെയിം മാത്രമാണ് ഉന്നം വെക്കുന്നത്.

ജംഷഡ്പുരിന് തകരാത്ത പ്രതിരോധ നിരയുണ്ട്. പക്ഷേ, പിഴക്കാത്ത ഫിനിഷര്‍മാരില്ല. എന്നാല്‍, സ്‌കോറിംഗില്‍ പിറകിലാകുന്നതൊന്നും കോച്ച് സ്റ്റീവ് കോപ്പലിനെ അലട്ടുന്നില്ല. തന്റെ ടീമിന്റെ ഗെയിം പ്ലാന്‍ ഇങ്ങനെയാണ്. ഗോളവസരങ്ങള്‍ ധാരാളമുണ്ട്. പക്ഷേ, അതൊന്നും ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രം. പരിഹരിക്കാവുന്ന പോരായ്മയാണത്.സെന്റര്‍ബാക്കിലെ കരുത്തനായ മലയാളി താരം അനസ് എടത്തൊടിക്ക ഇന്ന് ജംഷഡ്പുര്‍ നിരയിലുണ്ടാകില്ല. പരുക്കാണ് അനസിനെ പുറത്തിരുത്തുന്നത്. അതേ സമയം, മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്‍ ഇന്ന് കളിക്കും.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ സതേണ്‍ ഡെര്‍ബിയില്‍ സമനിലയായ ചെന്നൈയിന്‍ എഫ് സി ടേബിളില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ മൂന്ന് പോയിന്റ് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ഒഴുക്കുള്ള കളി തന്നെയാണ് ചെന്നൈയിനെ കുതിപ്പിക്കുന്നത്.

Story first published: Thursday, December 28, 2017, 9:20 [IST]
Other articles published on Dec 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+