Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: 'ത്രില്ലിങ്' പോരാട്ടത്തില്‍ ജംഷഡ്പൂരിന് ജയം, വടക്ക് കിഴക്കന്മാരെ 3-2ന് മുട്ടുകുത്തിച്ചു

1

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ത്രില്ലിങ് പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിനൊടുവില്‍ 3-2നാണ് ജംഷഡ്പൂര്‍ വിജയം നേടിയത്. 35ാം മിനുട്ടില്‍ സിമിലെന്‍ ഡൗങ്കലിന്റെ ഗോളില്‍ ജംഷഡ്പൂര്‍ ലീഡെടുത്തു. 59ാം മിനുട്ടില്‍ ഗ്രേഗ് സ്റ്റീവാര്‍ട്ടിലൂടെ ജംഷഡ്പൂര്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. എന്നാല്‍ 66ാം മിനുട്ടില്‍ ലാല്‍ഡെന്‍മാവിയ റാള്‍ട്ടേയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അക്കൗണ്ട് തുറന്നപ്പോള്‍ തൊട്ടടുത്ത മിനുട്ടില്‍ മാഴ്‌സലോ പെരെയ്‌റയുടെ ഗോളില്‍ വടക്കുകിഴക്കന്മാര്‍ സമനില പിടിച്ചു.

അവസാന മിനുട്ടുകളിലെ തീപാറും പോരാട്ടത്തിനൊടുവില്‍ ഭാഗ്യം ജംഷഡ്പൂരിനെ തുണച്ചു. 84ാം മിനുട്ടില്‍ ജോര്‍ദാര്‍ മുറേയുടെ ഗോളില്‍ ജംഷഡ്പൂര്‍ എഫ്‌സി വിജയം നേടിയെടുക്കുകയായിരുന്നു. ജയത്തോടെ 17 മത്സരത്തില്‍ നിന്ന് 34 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്‌സി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പൊരുതിത്തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 19 മത്സരത്തില്‍ നിന്ന് 13 പോയിന്റുമായി 10ാം സ്ഥാനത്താണ്.

1

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ജംഷഡ്പൂര്‍ എഫ്‌സിയെ 4-3-2-1 ഫോര്‍മേഷനിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് നേരിട്ടത്. പന്തടക്കത്തില്‍ തുടക്കം മുതല്‍ വടക്കുകിഴക്കന്മാര്‍ മികവ് കാട്ടിയപ്പോള്‍ ആക്രമണത്തിലൂന്നിയാണ് ജംഷഡ്പൂര്‍ എഫ്‌സി മുന്നോട്ട് പോയത്. ആക്രമിച്ച് മുന്നേറിയ ജംഷഡ്പൂര്‍ എഫ്‌സി 35ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. മൊബഷീര്‍ റഹ്‌മാന്റെ അസിസ്റ്റില്‍ സിമിന്‍ലെന്‍ ഡൗങ്കലാണ് ജംഷഡ്പൂരിനായി വലകുലുക്കിയത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താന്‍ ജംഷഡ്പൂരിനായിരുന്നു.

ആദ്യ പകുതിയില്‍ 52 ശതമാനം പന്തടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിട്ട് നിന്നപ്പോള്‍ രണ്ടിനെതിരേ നാല് ഗോള്‍ശ്രമമാണ് ജംഷഡ്പൂര്‍ നടത്തിയത്. രണ്ടാം പകുതിയില്‍ മൂന്ന് മാറ്റങ്ങളോടെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങിയത്. മാര്‍ക്കോ സഹനിക്കിന് പകരം മാഴ്‌സലോ പെരെയ്‌റയും മുഹമ്മദ് ഇര്‍ഷാദിന് പകരം ലാല്‍ഡന്‍മാവിയ റാള്‍ട്ടേയും പീറ്റര്‍ ഹാട്ട്‌ലിക്ക് പകരം നരേന്ദര്‍ ഗഹ്‌ലോട്ടിനും അവസരം ലഭിച്ചു.

1

58ാം മിനുട്ടില്‍ ജംഷഡ്പൂര്‍ എഫ്‌സി ടീമില്‍ മാറ്റം വരുത്തി. ഗോള്‍ നേടിയ സിമിന്‍ലെന്‍ ഡൗങ്കലിനെ തിരിച്ചുവിളിച്ച് അലക്‌സാന്‍ഡ്രെ ലിമയെ ജംഷഡ്പൂര്‍ കളത്തിലിറക്കി. തൊട്ടടുത്ത മിനുട്ടില്‍ത്തന്നെ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി. മൊബഷീര്‍ റഹ്‌മാന്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഗ്രേഗ് സ്റ്റീവാര്‍ട്ടാണ് ജംഷഡ്പൂരിനായി രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ പോരാട്ടം കൈവിടാതെ ശക്തമായ മുന്നേറ്റം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് കാഴ്ചവെച്ചു.

66ാം മിനുട്ടില്‍ ലാല്‍ഡെന്‍മാവിയ റാള്‍ട്ടേയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അക്കൗണ്ട് തുറന്നു. തൊട്ടടുത്ത മിനുട്ടില്‍ത്തന്നെ ജംഷഡ്പൂരിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു. പ്രഗ്യാന്‍ ഗൊഗോയ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാഴ്‌സലോ പെരെയ്‌റയാണ് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചത്. അടുത്തടുത്ത മിനുട്ടുകളില്‍ രണ്ട് ഗോളുകള്‍ മടക്കി അത്ഭുതകരമായ തിരിച്ചുവരവാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കാഴ്ചവെച്ചത്.

1

തുല്യതയിലേക്കെത്തിയതോടെ പോരാട്ടം കടുത്തു. രണ്ട് ടീമും ആക്രമിച്ച് മുന്നേറി. 82ാം മിനുട്ടില്‍ ജംഷഡ്പൂര്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. 84ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ കോട്ട ഭേദിച്ച് ജംഷഡ്പൂര്‍ ലീഡെടുത്തു. ഗ്രീഗ് സ്റ്റീവാര്‍ട്ട് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജോര്‍ദാര്‍ മുറേയാണ് വലകുലുക്കിയത്. 88ാം മിനുട്ടില്‍ ടീമില്‍ മാറ്റങ്ങളുമായി ഗോള്‍മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ശ്രമം. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-2ന് ആവേശ ജയം ജംഷഡ്പൂര്‍ സ്വന്തമാക്കി.

Story first published: Friday, February 25, 2022, 21:46 [IST]
Other articles published on Feb 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+