Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്, അതെ ഐഎസ്എല്ലിന്റെ ആത്മാവും അവിടത്തന്നെ

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം സീസണിന് ഏറ്റവുമധികം ടെലിവിഷന്‍ പ്രേക്ഷകരുള്ളത് ഉള്‍നാടന്‍ ഗ്രാമീണ മേഖലയില്‍. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്) പുറത്തു വിട്ട ആദ്യ ആഴ്ചയിലെ പ്രേക്ഷകരുടെ ഇംപ്രഷന്‍സ് 3,69,000. തത്‌സമയം ടെലിവിഷനില്‍ മത്സരം കണ്ടവരുടെ കണക്കാണ് ബാര്‍ക് അവതരിപ്പിക്കുന്നത്.

ഇത് പ്രകാരം ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഇംപ്രഷന്‍ 193000 ആണ്. നഗരപ്രദേശങ്ങളിലാകട്ടെ ഇത് 176000 വും. ഇത് വ്യക്തമാക്കുന്നത് ഐ എസ് എല്ലിന്റെ തത്‌സമയ സംപ്രേഷണത്തിനായി കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് ഇന്ത്യയുടെ ആത്മാവ് ഉറങ്ങിക്കിടക്കുന്ന ഗ്രാമങ്ങളിലാണെന്നതാണ്. ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നോട്ടേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുമെന്ന് വിശ്വസിക്കാം.

isl

കഴിഞ്ഞ രണ്ട് സീസണുകളിലും ഗ്രാമീണ മേഖലയില്‍ നിന്ന് ഇത്രയേറെ പ്രതികരണം ലഭിച്ചിരുന്നില്ല. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പാണ് ഐ എസ് എല്‍ മത്സരങ്ങള്‍ തത്‌സമയം സംപ്രേഷണം ചെയ്യുന്നത്. ഐ എം ജിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ മുപ്പത്തിമൂന്ന് ശതമാനം നിക്ഷേപം ഇറക്കിയിട്ടുണ്ട് സ്റ്റാര്‍ ഇന്ത്യ. ഈ വര്‍ഷം മുതല്‍ വിവിധ ഭാഷകളില്‍ മത്സരം ലൈവായി സംപ്രേഷണം ചെയ്യുന്നു. ബംഗാളി, ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ ഏകദേശം പത്ത് ചാനലുകളിലെങ്കിലും ഐ എസ് എല്‍ ലൈവായി കാണിക്കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1,2,3 (എസ് ഡി, എച്ച് ഡി), ഏഷ്യാനെറ്റ് മൂവിസ്, ജല്‍ഷ മൂവീസ്, സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ ഗോള്‍ഡ് എച്ച് ഡി ചാനലുകളില്‍.

Story first published: Wednesday, October 26, 2016, 11:08 [IST]
Other articles published on Oct 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+