
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31 -ന് ശേഷം മറ്റൊരു രാജ്യത്തെ ലീഗില്‍ പങ്കെടുത്ത താരത്തിന് 2020 ജനുവരി രണ്ടു മുതല്‍ ഇന്ത്യന്‍ ക്ലബുകള്‍ക്കായി അണിനിരക്കാം. എന്നാല്‍ ഇതിന് രാജ്യാന്തര ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഒരു ക്ലബിനെയും പ്രതിനിധീകരിക്കാത്ത താരമാണെങ്കില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കാനായി കാത്തുനില്‍ക്കേണ്ടതില്ല. പരുക്കേറ്റ കളിക്കാരന് പകരക്കാരനായി ഇദ്ദേഹത്തെ അണിനിരത്താന്‍ ഇന്ത്യന്‍ ക്ലബുകള്‍ക്ക് കഴിയും. ഈ അവസരത്തില്‍ ഐഎസ്എല്ലില്‍ ക്ലബുകള്‍ക്കുള്ള സ്‌ക്വാഡ് പരിമിതി ചുവടെ കാണാം.

1. 22-25 അംഗ സ്‌ക്വാഡില്‍ ഏഴില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ പാടില്ലെന്ന് ഐഎസ്എല്ലില്‍ ചട്ടമുണ്ട്. ട്രാന്‍സ്ഫര്‍ കാലത്ത് ഇക്കാര്യം ക്ലബുകള്‍ പ്രത്യേകം മനസില്‍ കരുതണം. ഐഎസ്എല്‍ നിയമം പ്രകാരം ഓരോ സ്‌ക്വാഡിലും വിദേശ താരങ്ങളുടെ എണ്ണം ആറില്‍ കുറയാനും പാടില്ല. ഒപ്പം, ട്രാന്‍സ്ഫര്‍ വിന്‍ഡോ പൂര്‍ണമാവുമ്പോള്‍ 1999 ജനുവരി ഒന്നിന് ശേഷം ജനിച്ച മൂന്നു കളിക്കാരെങ്കിലും ടീമിലുണ്ടാവണം.
Most Read: ഒടുവില്‍ ഇബ്രാഹിമോവിച്ച് എത്തി, കരാര്‍ വിവരം പുറത്ത് വിട്ട് എസി മിലാന്‍

2. ഐഎസ്എല്‍ കമ്മിറ്റിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ വിദേശ താരങ്ങളെ ക്ലബുകള്‍ക്ക് ടീമിലെടുക്കാനാവുകയുള്ളൂ. ഇതേസമയം, കഴിഞ്ഞ സീസണില്‍ കുറഞ്ഞത് ആയിരം മിനിറ്റുകള്‍ കളിച്ച താരങ്ങള്‍ക്ക് ഐഎസ്എല്‍ ക്ലബുകളില്‍ കളിക്കാന്‍ സ്വയമേവ അനുമതി ലഭിക്കും.
3. പരുക്കേറ്റ വിദേശ താരത്തിന് രണ്ടു മാസം വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ ഇദ്ദേഹത്തെ ഒഴിവാക്കി പകരം പുതിയ കളിക്കാരനെ ടീമിലെടുക്കാന്‍ ക്ലബുകള്‍ക്ക് കഴിയും.

5. 16.5 കോടി രൂപയാണ് ഐഎസ്എല്ലില്‍ ഓരോ ക്ലബിനും അനുവദിച്ചിരിക്കുന്ന മൊത്തം ശമ്പള പരിധി. അതായത് ഇന്ത്യന്‍ താരങ്ങളുടെയും വിദേശ താരങ്ങളുടെയും പ്രതിഫലം 16.5 കോടി രൂപ കവിയരുത്. ഇതേസമയം, ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ടീമില്‍ പുതിയ താരങ്ങളെത്തുമ്പോള്‍ അതത് കളിക്കാരുടെ ട്രാന്‍സ്ഫര്‍ നിരക്ക് ക്ലബിന്റെ ശമ്പള പരിധിയില്‍പ്പെടില്ല. എന്നാല്‍ വായ്പാ നിരക്ക് ഇതില്‍ കണക്കാക്കും. ടീമിലെ മാര്‍ക്വീ താരത്തിന്റെ ശമ്പളം 'സാലറി ക്യാപില്‍' ഉള്‍പ്പെടില്ലെന്നും ഇവിടെ ഓര്‍മ്മപ്പെടുത്തണം. ഇനി നിശ്ചയിച്ചിരിക്കുന്ന ശമ്പള പരിധി മറികടന്നാല്‍ പിഴ, ട്രാന്‍സ്ഫര്‍ വിലക്ക്, പോയിന്റ് നഷ്ടം തുടങ്ങിയ ശിക്ഷാ നടപടികള്‍ ക്ലബുകള്‍ നേരിടും.
പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ നടന്ന കൈമാറ്റങ്ങൾ ചുവടെ കാണാം:
| താരം | പഴയ ക്ലബ് | പുതിയ ക്ലബ് |
| പനാജിയോട്ടിസ് ട്രിയാഡിസ് | നോർത്ത് ഈസ്റ്റ് യുണൈറ്റ്ഡ് എഫ്സി | – |
| വിക്ടർ മോംഗിൽ | ഡൈനാമോ ടിബിലിസി | അത്ലറ്റികോ ഡി കൊൽക്കത്ത |
| ഡിഷോൺബ്രൗണ്‍ | ഓക്‌ലഹോമ സിറ്റി | ബെംഗളൂരു എഫ്സി |


Click it and Unblock the Notifications


