Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മൂന്നടിച്ച് ഹൈദരാബാദ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് നാണംകെട്ട തോല്‍വി

1

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഹൈദരാബാദ്. ആദ്യാവസാനം കളം നിറഞ്ഞ ഹൈദരാബാദ് നോര്‍ത്ത് ഈസ്റ്റിന് ഒരവസരം പോലും നല്‍കാതെ വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്വന്തം തട്ടകത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നാണംകെട്ടതെന്നതാണ് എടുത്തു പറയേണ്ടത്.

13ാം മിനുട്ടില്‍ ഹൈദരാബാദ് ലീഡെടുത്തു. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്ബച്ചെയാണ് ലക്ഷ്യം കണ്ടത്. യാസിര്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ കൃത്യമായി കാല്‍വെച്ച് ഓഗ്ബച്ചെ വലയിലെത്തിച്ചു. താരത്തിന്റെ ഐഎസ്എല്ലിലെ 54ാം ഗോളാണിത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഗോളിന്റെ ലീഡും ഹൈദരാബാദ് സ്വന്തമാക്കി.

1

രണ്ടാം പകുതിയിലും നോര്‍ത്ത് ഈസ്റ്റിന് മുകളില്‍ ഹൈദരാബാദ് ആധിപത്യം സ്ഥാപിച്ചു. 53ാം മിനുട്ടില്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിക്കാന്‍ ഓഗ്ബച്ചെക്കായില്ല. നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്ധം ഭട്ടാചാര്യ രക്ഷകനായി. എന്നാല്‍ ആക്രമണം തുടര്‍ന്ന ഹൈദരാബാദ് 69ാം മിനുട്ടില്‍ ഹാളിചരണ്‍ നര്‍സാരിയിലൂടെ ലൂഡുയര്‍ത്തി. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ താരം ബോറയുടെ പിഴവ് മുതലെടുത്താണ് ഹാളിചരണ്‍ വലകുലുക്കിയത്.

1

71ാം മിനുട്ടില്‍ പകരക്കാരനായി വന്ന ബോര്‍യ ഹെരേരയാണ് ഹൈദരാബാദിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. നര്‍സാരിയുടെ അസിസ്റ്റിലായിരുന്നു ഈ ഗോള്‍. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഹൈദരാബാദ് 8നെതിരേ 17 ഗോള്‍ശ്രമമാണ് നടത്തിയത്.

Story first published: Thursday, October 13, 2022, 21:51 [IST]
Other articles published on Oct 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+