Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മുംബൈയെ വീഴ്ത്തി ഹൈദരാബാദ്, സെമിയുറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

1

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് വിജയം നേടിയത്. 14ാം മിനുട്ടില്‍ രോഹിത് ദാനുവും 41ാം മിനുട്ടില്‍ ജോയല്‍ ചിയാനീസും ഹൈദരാബാദിനായി ലക്ഷ്യം കണ്ടപ്പോള്‍ 76ാം മിനുട്ടില്‍ മൗര്‍ട്ടാഡാ ഫാളാണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്.

തോല്‍വിയോടെ മുംബൈ സിറ്റി സെമി കാണാതെ പുറത്തായപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ടിക്കറ്റുറപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് 19 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായി നാലാം സ്ഥാനത്തുള്ളപ്പോള്‍ 20 മത്സരത്തില്‍ നിന്ന് 31 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്താണ്. ജംഷഡ്പൂര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ എന്നിവര്‍ നേരത്തെ തന്നെ സെമി ഉറപ്പാക്കിയിരുന്നു.

നിര്‍ണ്ണായക മത്സരത്തില്‍ ഇരു ടീമും 4-2-3-1 ഫോര്‍മേഷനാണ് പിന്തുടര്‍ന്നത്. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ വിറപ്പിച്ചു. മുംബൈ പന്തടക്കത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ ലഭിച്ച അവസരങ്ങളിലെല്ലാം ഹൈദരാബാദ് കടന്നാക്രമിച്ചു. 14ാം മിനുട്ടില്‍ത്തന്നെ മുംബൈയുടെ സെമി മോഹങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കി ഹൈദരാബാദ് അക്കൗണ്ട് തുറന്നു.

1

രോഹിത് ദാനുവാണ് ലക്ഷ്യം കണ്ടത്. യാസിര്‍ മുഹമ്മദ് എടുത്ത കോര്‍ണര്‍ സൗവിക് ചക്രവര്‍ത്തി പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ക്ലിയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ മുംബൈയുടെ പ്രതിരോധത്തിന്റെ പിഴവില്‍ ലഭിച്ച അവസരം ദാനു മുതലാക്കി. അനായാസമായി പന്ത് വലയിലേക്ക്. ലീഡെടുത്തതോടെ കുതിപ്പ് തുടര്‍ന്ന ഹൈദരാബാദ് 41ാം മിനുട്ടില്‍ രണ്ടാം ഗോളും അക്കൗണ്ടിലാക്കി.

1

ഇത്തവണ ജോയല്‍ ചിയാനീസാണ് വലകുലുക്കിയത്. ഉയര്‍ത്തി ബോക്‌സിലേക്ക് ലഭിച്ച പന്തിനെ ആദ്യ ടെച്ചില്‍ നിയന്ത്രിക്കാന്‍ ജോയലിനായില്ല. എന്നാല്‍ മുംബൈയുടെ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത ജോയല്‍ രണ്ടാം ടെച്ചിലൂടെ പന്ത് പോസ്റ്റിലാക്കി. മുന്നോട്ട് കയറി മുംബൈ ഗോളിക്ക് ഒന്നും ചെയ്യാനായില്ല. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോള്‍ ആധിപത്യം ഹൈദരാബാദിനൊപ്പം. ആദ്യ പകുതിയില്‍ 56 ശതമാനം മുംബൈ പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ ആറിനെതിരേ എട്ട് ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം.

രണ്ടാം പകുതിയില്‍ മാറ്റമില്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്. എന്നാല്‍ 55ാം മിനുട്ടില്‍ മുംബൈ തുടരെ മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. 65ാം മിനുട്ടില്‍ ഗോള്‍ നേടിയ രോഹിത് ദാനുവിനെ പിന്‍വലിച്ച് ആകാശ് മിശ്രയെ ഹൈദരാബാദ് കളത്തിലിറക്കി. 72ാം മിനുട്ടില്‍ ഹൈദരാബാദ് ഒരു മാറ്റം കൂടി വരുത്തി. 76ാം മിനുട്ടില്‍ മുംബൈ സിറ്റി അക്കൗണ്ട് തുറന്നു. മൗര്‍ട്ടാഡാ ഫാളാണ് മുംബൈക്കായി ഗോള്‍ നേടിയത്. മുംബൈ ഒരു ഗോള്‍ മടക്കിയതോടെ മത്സരം ആവേശകരമായി.

1

88ാം മിനുട്ടില്‍ ഹൈദരാബാദ് ജോയല്‍ ചിയാന്‍സിയെ തിരികെ വിളിച്ച് പകരം അബ്ദുലിനെ കളത്തിലിറക്കി. മാറ്റങ്ങളുമായി സമനില ഗോളിനായി മുംബൈ സിറ്റിയുടെ ശ്രമം. എന്നാല്‍ ഭാഗ്യം മുംബൈയെ തുണച്ചില്ല. 2-1ന്റെ ജയത്തോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ സെമി കാണാതെ മുംബൈ സിറ്റി എഫ്‌സി പുറത്ത്.

Story first published: Saturday, March 5, 2022, 23:39 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+