Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മൂന്നടിച്ച് ഹൈദരാബാദ്, ആദ്യ പാദ സെമിയില്‍ മുട്ടുമടക്കി എടികെ മോഹന്‍ ബഗാന്‍

1

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ എടികെ മോഹന്‍ ബഗാനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദ് ആദ്യ പാദത്തില്‍ വിജയം നേടിയെടുത്തത്. ആദ്യം ലീഡെടുത്ത ശേഷമാണ് മത്സരം എടികെ കൈവിട്ടു കളഞ്ഞത്. 45ാം മിനുട്ടില്‍ ബര്‍ത്തലോമു ഓഗ്ബെച്ചെ, 58ാം മിനുട്ടില്‍ യാസിര്‍ മുഹമ്മദ്, 64ാം മിനുട്ടില്‍ ജാവിയര്‍ സിവീറിയോ എന്നിവര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടപ്പോള്‍ 18ാം മിനുട്ടില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്.

4-4-2 ഫോര്‍മേഷനിലിറങ്ങിയ എടികെ മോഹന്‍ ബഗാനെ 4-2-3-1 ഫോര്‍മേഷനിലാണ് ഹൈദരാബാദ് നേരിട്ടത്. തുടക്കം മുതല്‍ മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യം ലീഡെടുത്തത് എടികെയാണ്. 18ാം മിനുട്ടില്‍ റോയ് കൃഷ്ണയാണ് എടികെയെ മുന്നിലെത്തിച്ചത്. തുടക്കം മുതല്‍ പന്തടക്കത്തില്‍ എടികെ മുന്നിട്ട് നിന്നു. ലഭിക്കുന്ന അവസരങ്ങളില്‍ കടന്നാക്രമിക്കുകയും ചെയ്ത എടികെ ശക്തമായ പ്രതിരോധവും കാഴ്ചവെച്ചു.

1

എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി. സീസണിലെ ഗോള്‍വേട്ടക്കാരനായ ബര്‍ത്തലോമു ഓഗ്ബെച്ചെയാണ് 45ാം മിനുട്ടില്‍ ഹൈദരാബാദിനെ ഒപ്പമെത്തിച്ചത്. താരത്തിന്റെ സീസണിലെ 18ാം ഗോളായിരുന്നു ഇത്. ഒരു സീസണില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ ഓഗ്‌ബെച്ചെയ്ക്കായി.

ഇതോടെ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 എന്ന മികച്ച നിലയിലാണ് ഇരു ടീമും പിരിഞ്ഞത്. ആദ്യ പകുതിയില്‍ 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന എടികെ രണ്ടിനെതിരേ മൂന്ന് ഗോളുമായി ആക്രമണത്തിലും ഒരുപടി മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ മാറ്റമില്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്. എന്നാല്‍ 53ാം മിനുട്ടില്‍ എടികെ ടീമില്‍ രണ്ട് മാറ്റം വരുത്തി.

1

58ാം മിനുട്ടില്‍ എടികെയുടെ നെഞ്ച് തകര്‍ത്ത് ഹൈദരാബാദ് ലീഡെടുത്തു. യാസിര്‍ മുഹമ്മദാണ് ഹൈദരാബാദിനെ മുന്നിലെത്തിച്ചത്. ആധിപത്യം പുലര്‍ത്തി കളിച്ച ഹൈദരാബാദ് 64ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഇത്തവണ ജാവിയര്‍ സിവീറിയോയാണ് ഹൈദരാബാദിനായി ലക്ഷ്യം കണ്ടത്. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു സിവീറിയോ ഗോള്‍ നേടിയത്.

1

അവസാന സമയത്ത് ഇരു ടീമും മാറ്റങ്ങളുമായി പിടിമുറുക്കി. എടികെയുടെ ശ്രമങ്ങളെയെല്ലാം ഫലപ്രദമായി തടുത്തിടാന്‍ ഹൈദരാബാദിനായി. ഇതോടെ ആദ്യ പാദം 3-1ന് ജയിച്ച് ഹൈദരാബാദ് ഫൈനലിനോട് ഒരുപടികൂടി അടുത്തു. രണ്ടാം പാദത്തിന് ഇറങ്ങുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുള്ളത് ഹൈദരാബാദിനെ സംബന്ധിച്ച് കരുത്താവും.

1

20 മത്സരത്തില്‍ നിന്ന് 11 ജയം അഞ്ച് സമനില നാല് തോല്‍വികള്‍ വഴങ്ങി 38 പോയിന്റുമായി ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഹൈദരാബാദ്. അതേ സമയം 20 മത്സരത്തില്‍ നിന്ന് 10 ജയവും ഏഴ് സമനിലയും മൂന്ന് തോല്‍വിയുമടക്കം 37 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്നു എടികെ.

Story first published: Saturday, March 12, 2022, 21:37 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+