Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ കിരീടം ഉറപ്പിക്കാന്‍ ഗോവ; ഇത്തവണ ഇറങ്ങുന്നത് വമ്പന്മാരുടെ ടീം

പനജി: ഐഎസ്എല്ലില്‍ രണ്ടുവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഉറപ്പിക്കാന്‍ എഫ്‌സി ഗോവ ഒരുങ്ങി. അഞ്ചാം സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫൈനലില്‍ ബെംഗളുരു എഫ്‌സിയോട് തോറ്റതിന്റെ ക്ഷീണം ഇത്തവണ മറക്കാനാണ് ടീമിന്റെ ഒരുക്കം. സൂപ്പര്‍താരവും ഗോള്‍വേട്ടക്കാരനുമായ ഫെറാന്‍ കൊറോമിനാസിലാണ് ഇത്തവണയും ഗോവയുടെ പ്രതീക്ഷ.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് പങ്കാളിത്തമുള്ള ക്ലബ്ബില്‍ ഇക്കുറി യുവതാരങ്ങളും അണിനിരക്കും. സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലൊബേറ പുതിയ തന്ത്രങ്ങളുമായാണ് ആറാം സീസണില്‍ എത്തുന്നത്. പ്ലേ ഓഫ് ഉറപ്പിക്കുകയാകും പരിശീലകന്റെ ആദ്യ വെല്ലുവെളി. ലീഗിലെ മറ്റ് ടീമുകളേക്കാള്‍ മികവുള്ള കളിക്കാര്‍ ഉള്ളതുകൊണ്ടുതന്നെ ഒന്നോ രണ്ടോ സ്ഥാനത്ത് മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ ഗോവയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

fc-goa

ബാഴ്സലോണ യൂത്ത് ടീമില്‍ പന്തുതട്ടിയ കാര്‍ലോസ് പെനയും സെനഗെലിന്റെ മുര്‍താദ ഫാളും പ്രതിരോധത്തിലെ കരുത്താണ്. മന്ദര്‍ റാവു ദേശായി, സ്പാനിഷുകാരന്‍ എഡു ബേദി, ഫഞ്ചുകാരന്‍ ഹ്യൂഗോ ബോമസ് എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കുന്നതോടെ ടീമിന്റെ കരുത്ത് ഇരട്ടിയാകും. ഇന്ത്യന്‍ താരങ്ങളായ ബ്രണ്ടന്‍ ഫെര്‍ണാഡസ്, ജാക്കിചന്ദ് സിങ്, ലെനി റോഡ്രിഗസ് എന്നിവരും ഗോവന്‍ നിരയില്‍ അണിനിരക്കും.

കഴിഞ്ഞ സീസണില്‍ വലകാത്ത ലക്ഷ്മികാന്ത് കട്ടിമണിയെ ഒഴിവാക്കി. ഇത്തവണ മുഹമ്മദ് നവാസ് ആയിരിക്കും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. മൊറോക്കക്കാരന്‍ അഹമ്മദ് ജാഹ, കേരള ബ്ലാസ്റ്റേഴ്സില്‍നിന്നെത്തിയ സീമന്‍ലെന്‍ ദുംഗല്‍ എന്നിവരും ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ 40 കളികളിലായി 34 ഗോള്‍ നേടിയ ഫെറാന്‍ കൊറോമിനാസ് തന്നെയാകും ഇത്തവണയും ടീമിന്റെ തുറുപ്പുചീട്ട്.

Story first published: Wednesday, October 16, 2019, 10:00 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+