Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; മുംബൈയെ തകര്‍ത്ത് ഗോവ മൂന്നാം സ്ഥാനത്ത്, കൊറോമിനസിന് റെക്കോര്‍ഡ്

മുംബൈ: ഐഎസ്എല്‍ ഫുട്‌ബോളില്‍ മുംബൈയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മുംബൈയില്‍ നടന്ന മത്സരത്തില്‍ എഡ്വാര്‍ഡോ ബേദിയ(28), ഫെറാന്‍ കൊറോമിനാസ്(79) എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. തുടര്‍ച്ചയായി 9 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ മുംബൈയ്ക്ക് ഗോവയ്ക്ക് മുന്നില്‍ അടിതെറ്റുകയും ചെയ്തു. ലീഗില്‍ 14 കളികളില്‍നിന്നും 27 പോയന്റുമായി മുംബൈ രണ്ടാം സ്ഥാനത്താണ്. 13 കളികളില്‍നിന്നും 24 പോയന്റുള്ള ഗോവ മൂന്നാം സ്ഥാനത്തുണ്ട്.

ISL Goa

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഗോവയാണ് ആധിപത്യം പുലര്‍ത്തിയത്. പന്ത് കൈവശം വെക്കുന്നതിലും ആക്രമിക്കുന്നതിലും ഗോവ മുന്നിട്ടുനിന്നു. ഗോവ 9 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ മൂന്നെണ്ണം മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. മുംബൈയുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ ഗോവ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ രക്ഷിക്കുകയും ചെയ്തു.

മത്സരത്തിന്റെ 28-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ബ്രണ്ടന്‍ മറിച്ചുനല്‍കിയ പാസ് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ തടുത്തിട്ടെങ്കിലും പന്ത് ചെന്നെത്തിയത് ബേദിയയുടെ കാലിലാണ്. ബേദിയ വലയിലേക്ക് തള്ളിയിട്ട പന്ത് പ്രതിരോധതാരത്തിന്റെ കാലില്‍തട്ടി വലകുലുക്കി. 77-ാം മിനിറ്റില്‍ കൊറോമിനസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി കൊറോമിനസ് തന്നെ ഗോളാക്കിമാറ്റുകയായിരുന്നു.

മത്സരത്തില്‍ ഗോവ സ്‌ട്രൈക്കര്‍ കൊറോമിനാസ് പുതിയൊരു റെക്കോര്‍ഡും സ്വന്തമാക്കി. ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനെന്ന ബഹുമതിയാണ് കൊറോമിനസ് കരസ്ഥമാക്കിയത്. ആകെ 29 ഗോളുകള്‍ നേടിയ കൊറോമിനസ് 28 ഗോളുകള്‍ നേടിയ ഇയാന്‍ ഹ്യൂമിനെയാണ് പിന്നിലാക്കിയത്. 26 ഗോളുകളുമായി സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്തുണ്ട്.

Story first published: Saturday, February 2, 2019, 7:44 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+