Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: രണ്ടടിച്ച് ഗോവ തലപ്പത്ത്, ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി

1

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് എഫ്‌സി ഗോവ തലപ്പത്ത്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ അവസരങ്ങളെ കൃത്യമായി മുതലാക്കാന്‍ ഗോവക്ക് സാധിച്ചു.4-4-2 ഫോര്‍മേഷനില്‍ ചെന്നൈയിന്‍ എഫ്‌സി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ഗോവക്ക് സാധിച്ചു.

10ാം മിനുട്ടില്‍ത്തന്നെ ചെന്നൈയിനെ വിറപ്പിച്ച് അക്കൗണ്ട് തുറക്കാന്‍ ഗോവക്ക് സാധിച്ചു. നോഹ നദാവോയുടെ മികച്ച ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റെഡീം തലാങ്ങാണ് വലയിലെത്തിച്ചത്. ആദ്യ പകുതിയില്‍ 52 ശതമാനം ഗോവ പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ 8നെതിരേ 7 ഗോള്‍ശ്രമമാണ് ചെന്നൈയിന്‍ നടത്തിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ലീഡ് നിലനിര്‍ത്താന്‍ ഗോവക്ക് സാധിച്ചു.

1

57ാം മിനുട്ടില്‍ ഗോവ ടീമില്‍ ആദ്യ മാറ്റം വരുത്തി. 59ാം മിനുട്ടില്‍ ചെന്നൈയിനും ഒരു മാറ്റം വരുത്തിയപ്പോള്‍ 61ാം മിനുട്ടില്‍ ഗോവ ടീമില്‍ വീണ്ടും മാറ്റം വരുത്തി. 64ാം മിനുട്ടില്‍ ആക്രമണം കടുപ്പിക്കാന്‍ ചെന്നൈയിന്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. 70ാം മിനുട്ടില്‍ വീണ്ടും ഓരോ മാറ്റങ്ങള്‍ വരുത്തി. അവസാന മിനുട്ടുകളിലും ശക്തമായ പോരാട്ടങ്ങള്‍ കണ്ടെങ്കിലും രണ്ട് ടീമിനും ഗോള്‍ നേടാനായില്ല.

1

89ാം മിനുട്ടില്‍ ചെന്നൈയിന്‍ എഫ്‌സി വീണ്ടും ടീമില്‍ മാറ്റം വരുത്തി. 90ാം മിനുട്ടില്‍ എഫ്‌സി ഗോവ രണ്ടാം ഗോള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. മക്കാന്‍ ചോത്തിയുടെ അസിസ്റ്റില്‍ നോഹ സദാവോയിയാണ് രണ്ടാം ഗോള്‍ ഗോവക്ക് സമ്മാനിച്ചത്. അവസാന സമയത്തെ ചെന്നൈയിന്റെ ആക്രമണ ശ്രമങ്ങളും പ്രതിരോധവുമെല്ലാം പാളിയതോടെ 2-0ന്റെ ജയം ഗോവ സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയപ്പോള്‍ മൂന്നാം മത്സരത്തില്‍ തോല്‍വി വഴങ്ങിയ ചെന്നൈയിന്‍ നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

Story first published: Friday, October 21, 2022, 21:50 [IST]
Other articles published on Oct 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+