Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പ്ലേ ഓഫ് ഫോട്ടോ ഫിനിഷിലേക്ക്, മൂന്ന് ടീമുകള്‍, ഒരു സ്ഥാനം

ISL 2019-20 Race for playoffs: Which teams will qualify? | Oneindia Malayalam

ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പ്ലേ ഓഫിലേക്ക് ഏതൊക്കെ ടീമുകള്‍ എന്നത് അവ്യക്തം. മൂന്നു ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിക്കുമ്പോള്‍ അവസാന സ്ഥാനത്തേക്ക് മറ്റു മൂന്നു ടീമുകള്‍ മത്സരിക്കുന്നു. അവസാന ലാപ്പില്‍ കുതിച്ചെത്തിയ ചെന്നൈയില്‍ എഫ്‌സി, മുംബൈ സിറ്റി, ഒഡിഷ എഫ്‌സി എന്നിവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്.

17 കളികളില്‍നിന്നും 26 പോയന്റുള്ള മുംബൈ സിറ്റിയാണ് നിലവില്‍ നാലാം സ്ഥാനത്ത്. ചെന്നൈയിനുമായി ഫിബ്രുവരി 23ന് നടക്കാനിരിക്കുന്ന മത്സരം മുംബൈയ്ക്ക് നിര്‍ണായകമാണ്. ഈ കളിയില്‍ ജയിക്കുന്നുവര്‍ പ്ലേ ഓഫ് ഉറപ്പിക്കും. അതേസമയം, സമനിലയാണ് ഫലമെങ്കില്‍ ഇരു ടീമുകളും പിന്നെയും കാത്തിരിക്കണം. 16 കളികളില്‍നിന്നും 25 പോയന്റുള്ള ചെന്നൈയ്ക്ക് നോര്‍ത്ത് ഈസ്റ്റിനെതിരെ 25 ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മതിയാകും.

isllogo

പ്ലേ ഓഫിലെത്താന്‍ ഒഡിഷയ്ക്ക് നേരിയ സാധ്യത മാത്രമാണുള്ളത്. 17 കളികളില്‍നിന്നും 24 പോയന്റുള്ള ഒഡിഷയ്ക്ക് 23ന് കേരള ബ്ലാസ്റ്റേഴ്‌സുമായാണ് അവസാന മത്സരം. ഈ മത്സരം ജയിച്ചില്ലെങ്കില്‍ ഒഡിഷ പുറത്താകും. ജയിക്കുകയാണെങ്കില്‍ ചെന്നൈയിന്‍, മുംബൈ ടീമുകള്‍ അവരുടെ കളികളെല്ലാം തോല്‍ക്കുകയും വേണം. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്ന ചെന്നൈയിന് ഫോം തുണ്ക്കുമെന്നാണ് പ്രതീക്ഷ. ചെന്നൈയിന്റെ അവസാന കളികളിലെ കുതിപ്പാണ് മുംബൈയുടെ പ്രതീക്ഷകളെ കാര്യമായി ബാധിച്ചത്.

Story first published: Tuesday, February 18, 2020, 14:36 [IST]
Other articles published on Feb 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+