Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ചെന്നൈ കുതിക്കുന്നു... ജംഷഡ്പൂരിനെയും തുരത്തി, ഹാട്രിക്ക് ജയം

1
2026491

ചെന്നൈ: ഐഎസ്എല്ലില്‍ സീസണിലെ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറിയ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ വീണ്ടും മുന്നേറി. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ ചെന്നൈയുടെ നീലപ്പട ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തി. ആദ്യ പകുതിയില്‍ 2-0ന്റെ ലീഡുമായി ആധിപത്യം നേടിയ ചെന്നൈ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി അടിച്ച് ജംഷഡ്പൂരിനെ തരിപ്പണമാക്കി.

chennai

ഇരട്ടഗോളുകള്‍ നേടിയ നെറിയുസ് വാല്‍സ്‌കിസാണ് മല്‍സരത്തില്‍ ചെന്നൈയുടെ വിജയശില്‍പ്പി. ആന്ദെ ഷെംബ്രി, ലാലിയന്‍സുവാല ചാങ്‌തെ എന്നിവരാണ് ചെന്നൈയുടെ മറ്റു സ്‌കോറര്‍മാര്‍. ജംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ സെര്‍ജിയോ കാസ്‌റ്റെലിന്റെ വകയായിരുന്നു. ജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. നേരത്തേ ആറാമതായിരുന്ന ജംഷഡ്പൂര്‍ ഒരു സ്ഥാനം താഴേക്കിറങ്ങുകയായിരുന്നു. ഈ സീസണില്‍ കളിച്ച 13 മല്‍സരങ്ങളില്‍ നിന്നു ചെന്നൈയുടെ അഞ്ചാം വിജയമാണിത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ചെന്നൈ അര്‍ഹിച്ച ജയം കൂടിയാണ് ജംഷഡ്പൂരിനെതിരേ സ്വന്തമാക്കിയത്. 13ാം മിനിറ്റിലാണ് വാല്‍സ്‌കിസിലൂടെ ചെന്നൈ അക്കൗണ്ട് തുറന്നത്. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് പിടിച്ചെടുത്ത് ഷെംബ്രി നല്‍കിയ ത്രൂബോളുമായി ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ വാല്‍സ്‌കിസ് ഗോളി സുബ്രതാ പോളിനു മുകളിലൂടെ പന്ത് വലയിലേക്കു കോരിയിട്ടു. 42ാം മിനിറ്റില്‍ ഷെംബ്രിയിലൂടെ ചെന്നൈ ലീഡുയര്‍ത്തി. ക്രിവെല്ലാറോയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെയാണ് ഷെംബ്രി വലയ്ക്കുള്ളിലാക്കിയത്.

രണ്ടാം പകുതിയിലും ചെന്നൈ ആധിപത്യം പുലര്‍ത്തി. 71ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ സജീവമാക്കി കാസ്റ്റെല്‍ ആദ്യ ഗോള്‍ മടക്കി. ബോക്‌സിനുള്ളില്‍ വച്ച് ലൊറെന്‍കോ നല്‍കിയ മനോഹരമായ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ കാസ്‌റ്റെല്‍ വലയിലേക്കു വഴി തിരിച്ചുവിട്ടു. എന്നാല്‍ മൂന്നു മിനിറ്റിനുള്ളില്‍ ജംഷഡ്പൂരിന്റെ സമനില മോഹങ്ങള്‍ തകര്‍ത്ത് ചെന്നൈ മൂന്നാം ഗോള്‍ കണ്ടെത്തി. ഥാപ്പയുടെ ത്രൂബോളുമായി വലതു വിങിലൂടെ ബോക്‌സിനുള്ളിലേക്കു ഡ്രിബിള്‍ ചെയ്‌തെത്തിയ വാല്‍സ്‌കിസ് മുന്നോട്ട് കയറി വന്ന ഗോളിക്കു മുകളിലൂടെ മനോഹരമായി പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ചെന്നൈയുടെ ആധിപത്യമുറപ്പിച്ച് 87ാം മിനിറ്റില്‍ ചാങ്‌തെ ടീമിന്റെ ഗോള്‍പട്ടിക തികച്ചു. ഡ്രാഗോസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളി സുബ്രതോ ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ചാങ്‌തെ വലയ്ക്കുള്ളിലേക്കു അടിച്ചുകയറ്റി.

Story first published: Thursday, January 23, 2020, 21:41 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+