Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഛേത്രി രക്ഷകനായി, ഒറ്റഗോളില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബംഗളൂരുവിന് മടക്കം

1

തിലക് മൈതാന്‍: ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ ഈ സീസണോട് വിടപറഞ്ഞ് ബംഗളൂരു എഫ്‌സി. എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു തോല്‍പ്പിച്ചത്. 24ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. 20 മത്സരത്തില്‍ നിന്ന് 29 പോയിന്റുമായി ആറാം സ്ഥാനത്താണ് ബംഗളൂരു. തോല്‍വിയോടെ 20 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനക്കാരായി.

ഇരു ടീമും 4-3-3 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ബംഗളൂരു എഫ്‌സിക്കായി. ആക്രമണത്തോടെ ഇരു ടീമും മുന്നേറിയപ്പോള്‍ 24ാം മിനുട്ടില്‍ത്തന്നെ ഗോള്‍ പിറന്നു. യായ ബനാനയുടെ അസിസ്റ്റില്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്ന ഛേത്രിക്ക് യായ ഉയര്‍ത്തി നല്‍കിയ പന്തിനെ നെഞ്ചുകൊണ്ട് തടുത്തിട്ട് ബംഗാള്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി ഛേത്രി പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്കെത്തിച്ചു.

1

ഐഎസ്എല്ലിലെ ഛേത്രിയുടെ 51ാമത്തെ ഗോളായിരുന്നു അത്. നായകനായും ഇതിഹാസമായും തന്റെ അടയാളപ്പെടുത്തലുകള്‍ ഓരോ മത്സരം പിന്നിടുമ്പോഴും ഛേത്രി ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന് പറയാം. 27ാം മിനുട്ടില്‍ അജയ് ഛേത്രിക്ക് പകരം ലെയ്ന്‍ഡോഹിനെ ബംഗളൂരു കളത്തിലിറക്കി. 37ാം മിനുട്ടില്‍ ഉദാന്ത സിങ്ങിന് പകരം ലിയോണ്‍ ആഗസ്റ്റിനും ബംഗളൂരു അവസരം നല്‍കി.

44ാം മിനുട്ടില്‍ അന്റോണിയോ പെരോസോവിച്ചിനെ തിരിച്ചുവിളിച്ച് മാഴ്‌സലോ റിബീറോയ്ക്കും ഈസ്റ്റ് ബംഗാള്‍ അവസരം നല്‍കി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ മുന്‍തൂക്കം ബംഗളൂരുവിനുണ്ടായിരുന്നു. ആദ്യ പകുതിയില്‍ 64 ശതമാനം പന്തടക്കത്തില്‍ ബംഗളൂരു മുന്നിട്ട് നിന്നെങ്കിലും രണ്ടിനെതിരേ നാല് ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിട്ട് നിന്നു.

1

രണ്ടാം പകുതിയില്‍ മാറ്റമില്ലാതെയാണ് രണ്ട് ടീമും ഇറങ്ങിയത്. എന്നാല്‍ 60ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ ടീമില്‍ രണ്ട് മാറ്റം വരുത്തി. 68ാം മിനുട്ടില്‍ തുടരെ മൂന്ന് മാറ്റങ്ങളുമായി ബംഗളൂരു പ്രതിരോധം കടുപ്പിച്ചു. അവസാന സമയത്തും ഈസ്റ്റ് ബംഗാളിന് കാര്യമായൊന്നും ചെയ്യാനാവാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം ബംഗളൂരു എഫ്‌സിക്ക് സ്വന്തം.

Story first published: Saturday, March 5, 2022, 21:54 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+