Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഇഞ്ചുറി ടൈം ഗോളില്‍ എടിക്കെ... നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്തു (1-0)

1
2026494

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ തങ്ങളുടെ 100ാംമത്തെ മല്‍സരം ജയത്തോടെ തന്നെ മുന്‍ ചാംപ്യന്‍മാരായ എടിക്കെ ആഘോഷിച്ചു. സ്വന്തം മൈതാനത്തു നടന്ന ആവേശകരമായ മല്‍സരത്തില്‍ നേരത്തേ തന്നെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് എടിക്കെ 1-0ന് മറികടന്നത്. ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയായിരുന്നു ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ എടിക്കെയുടെ വിജയഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിങാണ് ആരാധകരെ ആവേശത്തിലാറാടിച്ച് എടിക്കെയുടെ വിജയം കുറിച്ച ഗോളിന് അവകാശിയായത്.

ATK

ഈ ജയത്തോടെ എടിക്കെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. എഫ്‌സി ഗോവയെ പിന്തള്ളിയാണ് എടിക്കെ തലപ്പത്തേക്കുയര്‍ന്നത്. ഇരുടീമുകള്‍ക്കും 27 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ എടിക്കെ മുന്നിലെത്തുകയായിരുന്നു.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ എടിക്കെ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധപ്പൂട്ട് തകര്‍ക്കാന്‍ എടിക്കെയ്ക്കായില്ല. ഗോള്‍കീപ്പറുടെ മികച്ച സേവുകളും എടടിക്കെയ്ക്കു തിരിച്ചടിയായി. നോര്‍ത്ത് ഈസ്റ്റിനും ചില മികച്ച ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ അവ മുതലെടുക്കാന്‍ അവര്‍ക്കായില്ല. എടിക്കെ ഗോൡയുടെ ചില മിന്നുന്ന സേവുകളും അവരെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി.

isl

മല്‍സരം ഗോള്‍രഹിതമായി പിരിയുമെന്നിരിക്കെയായിരുന്നു ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ സ്തബ്ധരാക്കി എടിക്കെ വല കുലുക്കിയത്. ഇടതു മൂലയില്‍ നിന്നും ഹാവി ഹെര്‍ണാണ്ടസ് തൊടുത്ത കോര്‍ണര്‍ കിക്ക് മിന്നുന്ന ഹെഡ്ഡറിലൂടെ ബല്‍വന്ത് വലയ്ക്കുള്ളിലേക്ക് പായിച്ചപ്പോള്‍ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. 90ാം മിനിറ്റിലായിരുന്നു ബല്‍വന്ത് പകരക്കാരനായി ഗ്രൗണ്ടിലെത്തിയത്. കളിയിലെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കുകയും ചെയ്തു.

Story first published: Monday, January 27, 2020, 21:46 [IST]
Other articles published on Jan 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+