Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി മോഹന്‍ ബഗാന്‍, വിജയക്കുതിപ്പ് തുടര്‍ന്ന് ഹൈദരാബാദ്

1

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന സൂപ്പര്‍ പോരാട്ടങ്ങളില്‍ എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം 6 പോയിന്റുള്ള മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്തും നാല് മത്സരത്തില്‍ നിന്ന് ഒരു ജയവും മൂന്ന് തോല്‍വിയുമടക്കം 3 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്തുമാണ്.

1

നിലവിലെ ചാമ്പ്യന്മാരെന്ന വിശേഷണത്തോട് നീതി പുലര്‍ത്തിയാണ് ഹൈദരാബാദിന്റെ പ്രകടനം. എഫ്‌സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് വീഴ്ത്തിയത്. 10ാം മിനുട്ടില്‍ ഹാവിയര്‍ സിവിയേറോയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ അസിസ്റ്റില്‍ നിന്നാണ് സിവിയാറോയുടെ ഗോള്‍ പിറന്നത്. ത്രോയിലൂടെ ലഭിച്ച പന്തിനെ ഹെഡ്ഡറിലൂടെ ഓഗ് ബെച്ചെ മറിച്ച് നല്‍കിയപ്പോള്‍ ഗോവന്‍ ഗോളി അര്‍ഷദീപ് സിങ്ങിനെ മറികടന്ന് സിവിയാറോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 83ാം മിനുട്ടില്‍ ഗോവക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും സുവര്‍ണ്ണാവസരം വാസ്‌ക്വെസ് പാഴാക്കി. താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു.

1

4-2-3-1 ഫോര്‍മേഷനില്‍ ഇരു ടീമും ബൂട്ടണിഞ്ഞ മത്സരത്തില്‍ 57 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഗോവ ഏഴിനെതിരേ ഏഴ് ഗോള്‍ശ്രമം തന്നെ നടത്തിയും കരുത്തുകാട്ടിയെങ്കിലും തട്ടകത്തില്‍ ഭാഗ്യം ഹൈദരാബാദിനെ തുണച്ചു. ജയത്തോടെ നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റോടെ ഹൈദരാബാദ് തലപ്പത്ത് നില്‍ക്കുകയാണ്. 3 മത്സരത്തില്‍ നിന്ന് 2 ജയവും 1 സമനിലയുമടക്കം 6 പോയിന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണുള്ളത്.

1

അതേ സമയം ഈസ്റ്റ് ബംഗാളിനെതിരേ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ എടികെ മോഹന്‍ ബഗാന് സാധിച്ചില്ല. എന്നാല്‍ 56ാം മിനുട്ടില്‍ ദീപക് ടാന്‍ഗ്രിയുടെ അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസാണ് മോഹന്‍ ബഗാനെ മുന്നിലെത്തിച്ചത്. ലീഡെടുത്തതോടെ ആക്രമണം കടുപ്പിച്ച മോഹന്‍ ബഗാന്‍ 66ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. മന്‍വീര്‍ സിങ്ങാണ് മോഹന്‍ ബഗാനായി ഇത്തവണ ലക്ഷ്യം കണ്ടത്. അവസാന സമയങ്ങളിലും മോഹന്‍ ബഗാന്റെ മികവിന് മുന്നില്‍ കാര്യമായൊന്നും ചെയ്യാന്‍ ഈസ്റ്റ് ബംഗാളിന് സാധിക്കാതെ പോയതോടെ 2-0ന്റെ ജയം മോഹന്‍ ബഗാന് സ്വന്തം.

Story first published: Saturday, October 29, 2022, 22:02 [IST]
Other articles published on Oct 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+