Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: തട്ടകത്തില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ്, മോഹന്‍ ബഗാന് വമ്പന്‍ ജയം, പെട്രാത്തോസിന് ഹാട്രിക്

1

കൊച്ചി: മഞ്ഞക്കടലുതീര്‍ത്ത് പിന്തുണച്ച ആരാധകര്‍ക്ക് കണ്ണീര്‍ സമ്മാനിച്ച് കേരളത്തിന്റെ കൊമ്പന്മാര്‍. കരുത്തരുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനോട് 5-2നാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ആദ്യം ലീഡെടുത്ത് വലിയ പ്രതീക്ഷ നല്‍കിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളി കൈവിട്ടത്. ഇവാന്‍ കലിയുഷ്‌നി, കെ പി രാഹുല്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. മോഹന്‍ ബഗാനായി ദിമിത്രി പെട്രാത്തോസ് ഹാട്രിക്കുമായി തിളങ്ങിയപ്പോള്‍ ജോണി കോക്കോ, ലെന്നി റോഡ്രിഗസ് എന്നിവരും ബഗാനായി വല കുലുക്കി.

1

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 3-4-3 ഫോര്‍മേഷനിലാണ് എടികെ മോഹന്‍ ബഗാന്‍ നേരിട്ടത്. സ്വന്തം തട്ടകത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് കളിച്ച ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കാനുള്ള അവസരം സഹല്‍ അബ്ദുല്‍ സമദ് നഷ്ടപ്പെടുത്തി. എന്നാല്‍ ആറാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. സഹലിന്റെ പാസില്‍ ഇവാന്‍ കലിയുഷ്‌നിയാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ബോക്‌സിനു സമാന്തരമായി സഹല്‍ നല്‍കിയ ക്രോസിനെ കലിയുഷ്‌നി പോസ്റ്റിലേക്ക് തട്ടിയിട്ടു.

ആദ്യ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തിന്റെ ഫോം രണ്ടാം മത്സരത്തിലും തുടരാന്‍ കലിയുഷ്‌നിക്കായി. ഒമ്പതാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ ഗോള്‍ തിരിച്ചടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. എന്നാല്‍ പ്രത്യാക്രമണം കടുപ്പിച്ച മോഹന്‍ ബഗാന്‍ 26ാം മിനുട്ടില്‍ ഗോള്‍ മടക്കി. ഹ്യൂഗോ ബൗമൗസിന്റെ അസിസ്റ്റില്‍ ദിമിത്രി പെട്രാത്തോസാണ് വലകുലുക്കിയത്.

1

33ാം മിനുട്ടില്‍ ജിക്‌സണ്‍ സിങ്ങിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. ആക്രമിച്ച് മുന്നേറിയ മോഹന്‍ ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ലീഡെടുത്തു. 38ാം മിനുട്ടില്‍ മന്‍വീര്‍ സിങ്ങിന്റെ അസിസ്റ്റില്‍ മധ്യനിര താരം ജോണി കൊക്കോയാണ് വലകുലുക്കിയത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ ലീഡ് മോഹന്‍ ബഗാനൊപ്പമായിരുന്നു. 5നെതിരേ 7 ഗോള്‍ ശ്രമം നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായെങ്കിലും ലീഡെടുക്കാനായില്ല.

രണ്ടാം പകുതിയില്‍ മലയാളി താരം ആഷിക് കുരുണിയനു പകരം സുഭാശിഷ് ബോസ് മോഹന്‍ ബഗാനായി കളത്തിലിറങ്ങി. മൂന്ന് മാറ്റങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. 55ാം മിനുട്ടില്‍ ബഗാന്റെ ലിസ്റ്റ്ന്‍ കോളാസോയ്ക്ക് ലഭിച്ച അവസരം മുതലാക്കാനായില്ല. 62ാം മിനുട്ടില്‍ ലീഡുയര്‍ത്തി ബഗാന്‍. ദിമിത്രി പെട്രാത്തോസാണ് ബഗാന്റെ ലീഡുയര്‍ത്തിയത്. താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോളാണിത്.

1

81ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി പ്രതീക്ഷ കാത്തു. പകരക്കാരനായി വന്ന കെപി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. സമനില പ്രതീക്ഷയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ തളര്‍ത്തി ബഗാന്‍ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 88ാം മിനുട്ടില്‍ ദിമിത്രി പെട്രാത്തോസിന്റെ അസിസ്റ്റില്‍ ലെന്നി റോഡ്രിഗസാണ് ബഗാനായി ലക്ഷ്യം കണ്ടത്. 90ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശവപ്പട്ടിയിലെ അഞ്ചാം ആണിയും തറച്ചു. ദിമിത്രി പെട്രാത്തോസാണ് വലകുലിക്കിയത്. താരത്തിന്റെ ഹാട്രിക് ഗോളാണിത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-2ന്റെ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന് കളം വിടേണ്ടി വന്നു.

Story first published: Sunday, October 16, 2022, 21:41 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+