Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ബെംഗളുരു ഇറങ്ങുന്നു, അട്ടിമറിക്കാന്‍ നോര്‍ത്ത് ഈസ്റ്റ്

ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണ് കൊച്ചിയില്‍ ഗംഭീരമായി തുടക്കം കുറിച്ചതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സി കളത്തിലിറങ്ങുന്നു. കഴിഞ്ഞതവണത്തെ സെമിഫൈനലിസ്റ്റായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ബെഗംളുരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി 7.30 ഇരു ടീമുകളും സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങും.

ഇത്തവണയും ഐഎസ്എല്ലിലെ ഏറ്റവും കരുത്തുറ്റ ടീമാണ് ബെംഗളുരു. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ സുനില്‍ ഛേത്രി ക്യാപ്റ്റനായ ടീമില്‍ അണിനിരക്കുന്നു. മലയാളി താരം ആഷിഖ് കരുണിയന്‍ ബെംഗളുരുവിനായി ആദ്യ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷ. 2017ല്‍ ഐഎസ്എല്ലില്‍ അരങ്ങേറിയതുമുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ടീമാണ് ബെംഗളുരു. സ്പാനിഷ് കോച്ച് കാര്‍ലെസിന് കീഴില്‍ ഇക്കുറിയും ടീം കിരീടപ്രതീക്ഷയിലാണ്.

isltraining

സുനില്‍ ഛേത്രി, ഉദാന്ത സിങ്, ആഷിഖ് കരുണിയന്‍ സഖ്യത്തിന്റെ മുന്നേറ്റ നിര ഏതു ടീമിനും ഭീഷണിയാണ്. സ്പാനിഷ് സ്‌ട്രൈക്കര്‍ മാനുവേല്‍ ഒന്‍വുവും ഒപ്പമുണ്ട്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സാന്നിധ്യം ടീമിന് മേല്‍ക്കൈ നല്‍കുന്നു. മിക്കു ടീം വിട്ടത് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെങ്കിലും ആ വിടവ് നികത്താന്‍ ശേഷിയുള്ള പുതിയ കളിക്കാര്‍ ടീമിലെത്തിയിട്ടുണ്ട്. വിദേശതാരങ്ങളും ഇന്ത്യന്‍ താരങ്ങളും അണിനിരക്കുന്ന ഒന്നാന്തരം ടീമിനെയാകും കാര്‍ലെസ് ആദ്യമത്സരത്തില്‍ ഇറക്കുക.

ഘാന ഇതിഹാസം അസമോവ ഗ്യാനിന്റെ അരങ്ങേറ്റത്തിനാണ് നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ പരിശീലകന്‍ റോബെര്‍ട്ട് ജാര്‍നിക്ക് കീഴില്‍ ടീം ഒരുങ്ങിക്കഴിഞ്ഞു. മാക്‌സിമിലിയാനോ ബറേറ, മിലന്‍ സിങ് തുടങ്ങിയ പുതിയ കളിക്കാരുടെ പ്രകടനവും നിര്‍ണായകമാകും. കഴിഞ്ഞ സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ബെംഗളുരുവിനെ തോല്‍പ്പിച്ച ടീമാണ് നോര്‍ത്ത് ഈസ്റ്റ്. എന്നാല്‍, രണ്ടാം പാദത്തില്‍ വന്‍ വിജയവുമായി ബെംഗളുരു ഫൈനലിലെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഇരു ടീമുകളും തമ്മിലുള്ള മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍.

Story first published: Monday, October 21, 2019, 11:26 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+