Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2024-25: വന്നു, കളിച്ചു, കീഴക്കി!! ബ്ലാസ്‌റ്റേഴ്‌സിനു പുതിയ പോസ്റ്റര്‍ ബോയ്, ആരാണ് സദോയ്?

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിനു പുതിയൊരു ഹീറോയെക്കൂടി ലഭിച്ചിരിക്കുകയാണ്- നോവ സദോയ്. ഈ സീസണില്‍ മഞ്ഞക്കുപ്പായമണിഞ്ഞ ശേഷം വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ലക്ഷക്കണക്കിനു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിലേക്കു ഡ്രിബിള്‍ ചെയ്ത് കയറിയിരിക്കുകയാണ് ഈ വിങര്‍. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അവസാനമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി കളിച്ച മല്‍സരത്തിലും സദോയ് കളം നിറഞ്ഞു കളിച്ചിരുന്നു.

നോര്‍ത്ത് ഈസ്റ്റിനെതിരേ മഞ്ഞപ്പട 0-1ന്റെ തോല്‍വി മണത്തപ്പോള്‍ ടീമിന്റെ ഗോള്‍ മടക്കിയത് സദോയിയുടെ തീയുണ്ട കണക്കെയുള്ള ഗോളായിരുന്നു. പന്ത് കാലില്‍ കോര്‍ത്ത് ഡ്രിബ്ള്‍ ചെയ്തു കയറിയ ശേഷം ബോക്‌സിനു പുറത്തു നിന്നും ചാട്ടുളി കണക്കെ താരം തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളി പ്രതികരിക്കും മുമ്പ് വലയില്‍ തുളഞ്ഞു കയറിയിരുന്നു.

മഞ്ഞക്കുപ്പായത്തില്‍ സദോയ് തുടങ്ങിയിട്ടേയുള്ളു. സീസണില്‍ ഒരുപാട് കണ്ണഞ്ചിക്കുന്ന ഗോളുകളും മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹത്തില്‍ നിന്നും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോസ്റ്റര്‍ ബോയ് ആറി മാറാനിടയുള്ള സദോയിയെക്കുറിച്ച് അടുത്തറിയാം.

NOAH SADAOUI

ആരാണ് സദോയ്?

മൊറോക്കന്‍ ടീമിന്റെ അന്താരാഷ്ട്ര താരമാണ് 31 കാരനായ നോവ സദോയ്. ദേശീയ ടീമിനായി നാലു മല്‍സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. 1993 സപ്തംബര്‍ 14നു മൊറോക്കോയിലെ കാസബ്ലാങ്കയിലാണ് ഈ അഞ്ചടി 11 ഇഞ്ചുകാരനായ ഫുട്‌ബോളര്‍ ജനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ക്ലബ്ബുകളില്‍ പയറ്റിത്തെളിഞ്ഞാണ് സദോയ് ഇപ്പോള്‍ കേരള മണ്ണിലെത്തിയിരിക്കുന്നത്.

അദ്ദേഹം കളിക്കുന്ന 14ാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സെന്നു അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. സംഭവം ശരിയാണ്, ക്ലബ്ബുകളില്‍ നിന്നു ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റം തന്നെയാണ് സദോയിയയുടെ കരിയര്‍. 2012ല്‍ യൂറോപ്യന്‍ ലീഗുകളിലടക്കം കളിച്ചിട്ടുള്ള മക്കാബി ഹെയ്ഫയിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. അവിടെ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ക്ലബ്ബുകളിലേക്കു സദോയ് മാറിക്കൊണ്ടേയിരുന്നു.

ഹപ്പോല്‍ ക്ഫാര്‍ സാബ, നസ്രെത്ത് ഇല്ലിറ്റ്, അയാക്‌സ് കേപ് ടൗണ്‍, മയാമി യുനൈറ്റഡ്, റയല്‍ എസ്പാന, അല്‍ ഖബുറ, മിര്‍ബറ്റ്, എന്‍പ്പി, മൗലുദിയ ഔദ, രജ കസബ്ലാങ്ക, എംഎസ് ഫാര്‍ തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായ ശേഷമാണ് 2022ല്‍ ഐഎസ്എല്ലിലും സദോയ് ഒരു കൈ നോക്കിയത്. എഫ്‌സി ഗോവയുടെ ഓറഞ്ച് കുപ്പായത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

രണ്ടു സീസണുകളിലായി ഗോവയ്ക്കു വേണ്ടി 43 മല്‍സരങ്ങളില്‍ കളിച്ച സദോയ് 20 ഗോളുകളും സ്‌കോര്‍ ചെയ്തു. ഫുട്‌ബോള്‍ കരിയറില്‍ അദ്ദേഹം ഏറ്റവുമധികം ഗോളുകള്‍ നേടിയിട്ടുള്ളതും അവര്‍ക്കു വേണ്ടി തന്നെയാണ്. തുടര്‍ന്നാണ് ഈ സീസണിനു മുമ്പ് ഗോവ വിട്ട് സദോയ് രണ്ടു വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സിലേക്കു ചേക്കേറിയത്.

NOAH SADAOUI

ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ട്

കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ശേഷം വളരെ പെട്ടെന്നു തന്നെ ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ നോവ സദോയിക്കു കഴിഞ്ഞു. ഡ്യൂറന്റ് കപ്പില്‍ മുംബൈ സിറ്റിക്കെതിരേയാണ് താരം അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ ഹാട്രിക്കുമായി അദ്ദേഹം വരവറിയിക്കുകയും ചെയ്തു. അതിനു ശേഷം സിഐഎസ്എഫ് പ്രൊട്ടറ്റേഴ്‌സ് എഫ്ടിക്കെതിരായ കളിയിലും സദോയ് ഹാട്രിക്ക് കുറിച്ചിരുന്നു.

ആറു ഗോളുകളുമായി ഡ്യൂറന്റ് കപ്പിലെ ഗോള്‍ഡന്‍ ബൂട്ടും താരത്തെ തേടിയെത്തി. ഇതോടെ ഐസ്എസ്എല്ലിലും ബ്ലാസ്‌റ്റേഴ്‌സ് ഇലവനില്‍ സദോയ് സ്ഥാനമുറപ്പിക്കുകയായിരുന്നു. വേഗതയും ഡ്രിബ്ലിങ് മിടുക്കും ഇരുകാലുകള്‍ കൊണ്ടും ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു.

ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ 2-1ന്റെ ത്രില്ലിങ് ജയം കൊയ്ത സീസണിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീമിന്റെ വിജയഗോള്‍ സദോയിയുടെ വകയായിരുന്നു. അതിനു ശേഷമാണ് നോര്‍ത്ത് ഈസ്റ്റിനെതിരേ രണ്ടാം ഗോളും താരം കുറിച്ചത്.

Story first published: Tuesday, October 1, 2024, 16:53 [IST]
Other articles published on Oct 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+