Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2024-25: സ്റ്റാറെ മാസ്റ്റര്‍സ്‌ട്രോക്ക്!! വെറും 2 നീക്കം, കളി മാറ്റി മഞ്ഞപ്പട; ത്രില്ലിങ് ജയം

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ത്രില്ലിങ് എവേ മാച്ചില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങിനെ മലര്‍ത്തിയടിച്ച് കേരളാ ബ്ലാസറ്റേഴ്‌സ്. ഒന്നിനെതിരേ രണ്ടു ഗോളുകളുടെ ആവേശോജ്വല വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 0-1നു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ബ്ലാസ്റ്റേഴ്‌സ് വിജയക്കൊടി പാറിച്ചത്.

ക്വാമെ പെപ്ര (66ാം മിനിറ്റ്), ഹെസൂസ് ജിമനെസ് (75) എന്നിവരാണ് ടീമിനായി വലകുലുക്കിയത്. മുഹമ്മദന്‍സിന്റെ ഗോള്‍ 28ാം മിനിറ്റില്‍ മിര്‍ജാലോല്‍ കസിമോവിന്റെ വകയായിരുന്നു. പെനല്‍റ്റിയിലൂടെയാണ് അദ്ദേഹം ലക്ഷ്യം കണ്ടത്.

കളിയില്‍ 60 മിനിറ്റിലേറേ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. പിന്നീട് കോച്ച് മൈക്കല്‍ സ്റ്റാറെയുടെ ഒരു മാസ്റ്റര്‍ സ്‌ട്രോക്കാണ് കളിയിലെ ടേണിങ് പോയിന്റായി മാറിത്. ടീമില്‍ അദ്ദേഹം വരുത്തിയ രണ്ടു മാറ്റങ്ങള്‍ ബ്ലാസ്റ്റഴ്‌സിനെ അടിമുടി മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് ടീമിന്റെ രണ്ടു ഗോളുകളും വന്നത്.

KERLA BLASTERS

ലീഡെടുത്ത് മുഹമ്മദന്‍! ക്രോസ് ബാര്‍ ചതിച്ച് മഞ്ഞപ്പട

നീണ്ട ഇടവേളയ്ക്കു ശേഷം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ അഡ്രിയാന്‍ ലൂണയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ അഗ്രസീവായാണ് മുഹമ്മദന്‍ തുടങ്ങിയത്. നാലാം മിനിറ്റില്‍ തന്നെ അവര്‍ കളിയിലെ ആദ്യ കോര്‍ണര്‍ കിക്കും നേടിയെടുത്തു. പക്ഷെ ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ അലെക്‌സിസ് ഗോമസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറക്കുകയായിരുന്നു.

കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ മഞ്ഞപ്പടയും തിരിച്ചടിച്ചതോടെ കളിയുടെ വേഗതയും കൂടി. ആദ്യത്തെ 15 മിനിറ്റില്‍ ഇരുടീമുകള്‍ക്കും ഗോള്‍കീപ്പര്‍മാരെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. മധ്യനിരയില്‍ കൂടുതല്‍ നന്നായി കളി മെനഞ്ഞെടുത്തത് മുഹമ്മദനായിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ കളി അത്രത്തോളം ഒഴുക്കുള്ളതായിരുന്നില്ല.

രണ്ടു ടീമുകകളുടെ ഭാഗത്തു നിന്നും ചടുലമായ ചില നീക്കങ്ങള്‍ കണ്ടെങ്കിലും അവയെല്ലാം അവസാന നിമിഷം മുറിയുകയോ, പാഴാക്കപ്പെടുകയോ ചെയ്തു. കളിയില്‍ ലീഡ് നേടുമെന്ന പ്രതീതി കൂടുതല്‍ നല്‍കിയത് മുഹമ്മദനായിരുന്നു. 28ാം മിനിറ്റില്‍ സ്വന്തം കാണികളെ ആഹ്ലാദത്തിമര്‍പ്പിലാക്കി മുഹമ്മദന്‍ കളിയില്‍ അക്കൗണ്ട് തുറന്നു. അഫ്ഗാനിസ്താന്‍ താരം മിര്‍ജാലോല്‍ കസിമോവാണ് പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടത്.

ബോളുമായി വലതു വിങിലൂടെ ഓടിക്കയറിയ ഫ്രാങ്കയെ ബോക്‌സിനുള്ളില്‍ വച്ച് അതു എടുക്കുന്നതിനിടെ ഗോള്‍കീപ്പര്‍ സോം കുമാര്‍ വീഴ്ത്തുകയായിരുന്നു. ഇതോടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കും വിരല്‍ ചൂണ്ടി. വളരെ മികച്ചൊരു പെനല്‍റ്റിയിലൂടെ കസിമോവ് അതു വലയിലേക്കു പ്ലേസ് ചെയ്തപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

34ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു സമനില ഗോളിനുള്ള സുവര്‍ണാവസരം. പക്ഷെ നിര്‍ഭാഗ്യം തിരിച്ചടിയായി. അതിവേഗ മുന്നേറ്റത്തിനൊടുവില്‍ പറന്നെത്തിയ ജിമനെസ് തന്നെ തടയാനെത്തിയ മൂന്നു മുഹമ്മദന്‍ താരങ്ങള്‍ക്കിടയിലൂടെ ബുള്ളറ്റ് ഷോട്ട് തൊടുക്കുകയായിരുന്നു. ഗോള്‍കീപ്പറെ അതു നിസ്സഹായനാക്കിയെങ്കിലും ക്രോസ് ബാറില്‍ ശക്തമായി ഇടിച്ച് തെറിക്കുകയായിരുന്നു.

അതിനു പിന്നാലെ നോവ സദോയിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് നല്ലൊരു നീക്കം നടത്തിയെങ്കിലും അതു മുഹമ്മദന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ വളരെ പോസിറ്റീവ് ഗെയിം കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും ഇതു സംഭവിച്ചില്ല.

BLASTERS - MOHAMMADEN MATCH

മഞ്ഞടയുടെ ഗംഭീര തിരിച്ചുവരവ്

ആദ്യ പകുതിയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇതിനു മഞ്ഞപ്പടയെ സഹായിച്ചത് ടീമില്‍ വരുത്തിയ രണ്ടു മാറ്റങ്ങളാണ്. 64ാം മിനിറ്റില്‍ രാഹുല്‍, കോഫ് എന്നിവരെ പിന്‍വലിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റാറെ പകരം ഹോര്‍മിപാം, പെപ്ര എന്നിവരെ ഇറക്കുകയായിരുന്നു. ഈ നീക്കത്തിനു ശേഷം പുതിയൊരു മഞ്ഞപ്പടയെയാണ് മൈതാനത്തു കണ്ടത്.

മധ്യനിരയില്‍ അതുവരെ തപ്പിത്തടഞ്ഞ ബ്ലാസ്റ്റേഴ്‌സ് പിന്നീട് കത്തിക്കയറുകയായിരുന്നു. 66ാം മിനിറ്റില്‍ പെപ്രയിലൂടെ മഞ്ഞപ്പട സമനില പിടിച്ചുവാങ്ങി. ലൂണയുടെ ഹൈ ബോള്‍ ബോക്‌സിനുള്ളില്‍ നിന്നും പിടിച്ചെടുത്ത നോവ ഇതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ പെപ്ര വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു. 71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം നോവ പാഴാക്കുകയായിരുന്നു.

75ാം മിനിറ്റില്‍ ഹെസൂസ് ജിമനെസിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളില്‍ മഞ്ഞപ്പട ആദ്യമായി കളിയില്‍ മുന്നിലെത്തുകയായിരുന്നു. കോര്‍ണര്‍ കിക്കിനൊടുവില്‍ നവോച്ചയുടെ ഫസ്റ്റ് ടൈം ഷോട്ട് ബോക്‌സിനകത്തേക്കു താഴ്ന്നിറങ്ങിയപ്പോള്‍ കിടിലനൊരു ഹെഡ്ഡറിലൂടെ ജിമനെസ് അതു വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

Story first published: Sunday, October 20, 2024, 21:49 [IST]
Other articles published on Oct 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+