For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2024-25: ബ്ലാസ്‌റ്റേഴ്‌സ് ഈസ് ബാക്ക്!! മൂന്നടിച്ച് മുഹമ്മദന്‍സിനെ മുക്കി, വിജയവഴിയില്‍

കൊച്ചി: ഐഎസ്എല്ലില്‍ മുഖ്യ കോച്ച് മൈക്കല്‍ സ്റ്റാറെ പുറത്താക്കെപ്പെട്ട ശേഷം ആദ്യമായിയ കേരളാ ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ ജയവുമായി തോല്‍വിക്കു ബ്രേക്കിട്ടു. ഹാട്രിക് തോല്‍വികള്‍ക്കു ശേഷമിറങ്ങിയ മഞ്ഞപ്പട ഏകപക്ഷീയമായ മൂന്നു ഗോളിനു മുഹമ്മദന്‍ സ്‌പോര്‍ട്ടിങിനെ മുക്കുകയായിരുന്നു. വിരസമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് മുഴുവന്‍ ഗോളും പിറന്നത്.

മുഹമ്മദന്‍ ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ റോയിയൂടെ സെല്‍ഫ് ഗോളില്‍ 62ാം മിനിറ്റില്‍ മുന്നിലെത്തിയ മഞ്ഞപ്പട നോവ സദോയ് (80), പകരക്കാരനായെത്തിയ അലെക്‌സാണ്ടര്‍ കൊയെഫ് (90) എന്നിവരുടെ ഗോളുകളില്‍ ആധികാരിക വിജയം സ്വന്തമാക്കി.

KERALA BLASTERS

തുടക്കത്തില്‍ അവസരം

സ്വന്തം കാണികള്‍ക്കു മുന്നില്‍ 4-2-3-1 എന്ന കോമ്പിനേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങിയത്. ഇരുടീമുകളും വളരെ പോസിറ്റീവായാണ് ഈ മല്‍സരത്തില്‍ തുടങ്ങിയത്. മുഹമ്മദനസിന്റെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചതെങ്കിലും മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് ആദ്യ ഗോളവസരം വീണു കിട്ടിയത്.

ഇടതു വിങിലൂടെ ബോളുമായി കുതിച്ചു കയറിയ നോവ സദോയ് എതിര്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് ബോക്‌സിലേക്കു കടന്നു. തുടര്‍ന്നു നല്‍കിയ ക്രോസ് ഡാനിഷിനെ ലക്ഷ്യമിട്ടായിരുന്നു. പക്ഷെ താരം അതു കണക്ട് ചെയ്യും മുമ്പ് മുഹമ്മദന്‍സിന്റെ ഒഗിയെര്‍ ഇതു ക്ലിയര്‍ ചെയ്തതോടെ നല്ലൊരു അവസരം നഷ്ടമാവുകയും ചെയ്തു.

വിരസമായി കളി

മല്‍സരത്തിന്റെ തുടക്കത്തില വേഗതയും ആവേശവുമൊന്നും കളി പുരോഗമിക്കവെ ബ്ലാസ്‌റ്റേഴ്‌സിന്റെയും മുഹമ്മദന്‍സിന്റെയും ഭാഗത്തു നിന്നും കണ്ടില്ല. പന്ത് കൈവശം വച്ച് ഡിഫന്‍സീവ് ശൈലിയാണ് ഇരുടീമുകളുടെയും ഭാഗത്തു നിന്നും കണ്ടത്. ഗോളെന്നു തോന്നിപ്പിച്ച ചടുലമായ മുന്നേറ്റങ്ങളൊന്നും രണ്ടു ടീമുകളും തുടര്‍ന്നുള്ള മിനിറ്റുകളില്‍ നടത്തിയില്ലെന്നത് കളി വിരസമാക്കി തീര്‍ത്തു.

മഞ്ഞക്കാര്‍ഡ്

38ാം മിനിറ്റിലാണ് റഫറിക്കു കളിയിലെ ആദ്യത്തെ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. മുഹമ്മദന്‍സ് താരം കസിമോവാണ് കാര്‍ഡ് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് താരം നവോച്ചയ്‌ക്കെതിരേ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനാണ് കസിമോവ് കാര്‍ഡ് വാങ്ങിയത്. യഥാര്‍ഥത്തില്‍ ചുവപ്പ് കാര്‍ഡ് പോലും അര്‍ഹിച്ചിരുന്ന തരത്തിലൊരു ഫൗളായിരുന്നു ഇത്. പക്ഷെ റഫറി മഞ്ഞക്കാര്‍ഡുമായി താരത്തിന് ആദ്യത്തെ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

കളിയിലെ ആദ്യ അവസരം

ഈ മല്‍സരത്തിലെ ആദ്യത്തെ ഏറ്റവും മികച്ച ഗോളവസരത്തിനായി ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ബ്ലാസ്റ്റേഴ്‌സിനായിരുന്നു ഈ ഗോളവസരം വീണു കിട്ടിയത്. പക്ഷെ ഗോള്‍ പോസ്റ്റ് മഞ്ഞപ്പടയ്ക്കു വില്ലനായി മാറി. പെപ്രയുടെ കട്ട്ബാക്ക് പാസിനൊടുവില്‍ വലതു വിങില്‍ നിന്നും ലൂണ ബോക്‌സിനകത്തേക്കു ക്രോസ് നല്‍കുകയായിരുന്നു.

ഫസ്റ്റ് പോസ്റ്റിനരികില്‍ നിന്നും നോവയുടെ ഹെഡ്ഡര്‍ മറ്റൊരു ഹെഡ്ഡറിലൂടെ കോറോ ഗോളിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സെക്കന്റ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പാഞ്ഞടുത്ത പെപ്ര റീബൗണ്ട് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും വലയ്ക്കു പുറത്താണ് പതിച്ചത്.

ഗോള്‍ നഷ്ടം

രണ്ടാംപകുതിയില്‍ കൂടുതല്‍ ചടുലവും അഗ്രസീവുമായ ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവച്ചത്. ഇതോടെ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു. 55ാം മിനിറ്റില്‍ മഞ്ഞപ്പട ഉറപ്പായും അക്കൗണ്ട് തുറക്കേണ്ടതായിരുന്നു.

എന്നാല്‍ മുഹമ്മന്‍സ് ഗോളി ഭാസ്‌കര്‍ റോയിയുടെ കിടിലന്‍ സേവ് ഗോള്‍ നിഷേധിക്കുകയായിരുന്നു. കോര്‍ണര്‍ കിക്കിനൊടുവില്‍ ഡ്രിന്‍സിച്ചിന്റെ കിടിലവനൊരു ഹെഡ്ഡര്‍ ഗോളി തന്റെ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് ഇതു പുറത്തേക്കു കുത്തികയറ്റുകയായിരുന്നു.

അക്കൗണ്ട് തുറന്നു

62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോയിയുടെ വലിയൊരു പിഴവില്‍ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് സ്വന്തമാാക്കി. ഇടതു മൂലയില്‍ നിന്നുള്ള അഡ്രിയാന്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് ഗോള്‍കീപ്പര്‍ റോയ് ചാടിയുയര്‍ന്ന് കുത്തിയകറ്റാന്‍ ശ്രമിച്ചെങ്കിലും ദിശ മാറി സ്വന്തം വലയ്ക്കുള്ളിലേക്കു കയറുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ആഹ്ലാദത്തിമര്‍പ്പിലാക്കുകയും ചെയ്തു.

KERALA BLASTERS

വിജയമുറപ്പാക്കി സദോയ്

80ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പാക്കി നോവ സദോയ് ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. സെറ്റ് പീസിനൊടുവില്‍ ലഭിച്ച ക്രോസില്‍ നിന്നാണ് സദോയ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വല കുലുക്കിയത്.

വലതു മൂലയില്‍ നിന്നുള്ള ലൂണയുടെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യപ്പെട്ടപ്പോള്‍ ബോക്‌സിനു പുറത്ത് കോറോയ്ക്കാണ് ലഭിച്ചത്. അദ്ദേഹം ബോക്‌സിനകത്തേക്കു നീട്ടി നല്‍കിയ ക്രോസ് സദോയ് ചാടിയുയര്‍ന്ന് ഹെഡ്ഡറിലൂടെ വലയിലേക്കു വഴി കാണിച്ചപ്പോള്‍ ഡൈവ് ചെയ്ത ഗോൡക്കു തൊടാന്‍ പോലുമായില്ല. സീസണില്‍ താരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇത്.

വീണ്ടും ഗോള്‍

പകക്കാരനായി ഇറങ്ങിയ അലെക്‌സാണ്ടര്‍ കൊയെഫ് ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. അതിവേഗ നീക്കത്തിനൊടുവില്‍ ലൂണ നല്‍കിയ ക്രോസ് ബോക്‌സിനകത്തു നിന്നും പിടിച്ചെടുത്ത കൊയെഫ് വെടിയുണ്ട കണക്കെയുള്ള ഗ്രൗണ്ടറിലൂടെ വലയിലേക്കു അടിച്ചു കയറ്റുകയായിരുന്നു.

Story first published: Sunday, December 22, 2024, 21:34 [IST]
Other articles published on Dec 22, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+