Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023-24: ബഗാന്റെ ഒരടിയില്‍ ബെംഗളൂരു തീര്‍ന്നു! പിന്നെ രണ്ടു ചുവപ്പും, നാണക്കേട്

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ പത്താം സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയക്കുതിപ്പ് തുടരുന്നു. സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സിയെയാണ് സ്വന്തം തട്ടകത്തില്‍ ബഗാന്‍ വീഴ്ത്തിയത്. ആവേശകരമായ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

മികച്ചൊരു ഫിനിഷിങിലൂടെ 67ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഹ്യൂഗോ ബൗമസാണ് ബഗാന്റെ വിജയഗോള്‍ കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ബെംഗളൂരുവിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റിയിരിക്കുന്നത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു അവര്‍ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു.

ബഗാനെതിരായ പരാജയത്തോടൊപ്പം രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ബൈംഗളൂരുവിനു മറ്റൊരു നാണക്കേടായി മാറി. 75ാം മിനിറ്റില്‍ സുരേഷ് വാങ്യാമിനും ഇഞ്ചുറി ടൈമില്‍ റോഷന്‍ സിങിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.

ISL 1

ബെംഗലൂരുവിന്റെ മുന്നേറ്റങ്ങളോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. ആറാം മിനിറ്റില്‍ ബെംഗളൂരു താരം റോഷനാണ് ഗോളിലേക്കു ആദ്യ ശ്രമം നടത്തിയത്. പക്ഷെ അതു ഗോളിക്കു ഭീഷണി സൃഷ്ടിച്ചില്ല. രണ്ടു മിനിറ്റിനകം ബഗാന്റെ ലിസ്റ്റന്‍ കൊളാസോ 35 വാര അകലെ നിന്നും ഒരു ലോങ് റേഞ്ചര്‍ തൊടുതത്തു. പക്ഷെ അതു ഗോള്‍ പോസ്റ്റിനു മുകളിലുടെ പറന്നു.

11 മിനിറ്റില്‍ ബെംഗളുരു രണ്ടു ഗോള്‍ ശ്രമം നടത്തിയെങ്കിലും വല കുലുങ്ങിയില്ല. ബോക്‌സിനു മധ്യത്തില്‍ നിന്നും അലെക്‌സാണ്ടര്‍ ജൊവാനോവിച്ചിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തേക്ക്. പിന്നാലെ രോഹിത് കുമാറിന്റെ ബോക്‌സിനു പുറത്തു നിന്നുള്ള ഒരു ഇടംകാല്‍ ലോങ് റേഞ്ചര്‍. പക്ഷെ ഗോളി വലതുവശത്തേക്കു ചാടി അതു ബ്ലോക്ക് ചെയ്യുകയായിരുന്നു.

രണ്ടു മിനിറ്റിനകം ബഗാന്‍ 1-0നു മുന്നിലെത്തേണ്ടതായിരുന്നു. ഇടതു വിങിലൂടെയുള്ള ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിനു തൊട്ടരികില്‍ മധ്യഭാഗത്തു വച്ച് ലിസ്റ്റന്‍ തൊടുത്ത കിടിലന്‍ ഷോട്ട് വലയുടെ വലതു മൂലയില്‍ തുളഞ്ഞു കയറേണ്ടതായിരുന്നു. പക്ഷ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ അതു പുറത്തുപോയി.

തുടര്‍ന്നും അപകടകരമായ ചില നീക്കങ്ങള്‍ ബഗാന്റെ ഭാഗത്തു നിന്നും കണ്ടു. പക്ഷെ അവ ബോക്‌സിനകത്തു വച്ച് ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി ഗോള്‍രഹിതമായി പിരിയുകയും ചെയ്തു.

ISL 3

49ാം മിനിറ്റില്‍ ബെംഗളുരുവിന്റെ ഗോള്‍ ശ്രമം ഗോളി വിഫലമാക്കി. ഇടതു വിങിലൂടെയുള്ള നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്‌സിനു പുറത്തു നിന്നും ഗോളിലേക്കു രോഹിത് ഒരു താഴ്ന്ന ഷോട്ട് പരീക്ഷിക്കുകയായിരുന്നു. പക്ഷെ ദുര്‍ബലമായ ആ ഷോട്ട് ഗോളി വലതു വശത്തേക്കു ഡൈവ് ചെയ്തു തടുത്തിടുകയും ചെയ്തു.

67ാം മിനിറ്റില്‍ ബെംഗളൂരുവിനെ ഞെട്ടിച്ച് ബഗാന്‍ നിര്‍ണായക കണ്ടെത്തി. ബോക്‌സിലേക്കു വന്ന മന്‍വീറിന്റെ ലോങ് ബോള്‍ ബെംഗളുരു താരം ഹെഡ്ഡ് ചെയ്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നേരെ ബഗാന്‍ താരം കമ്മിങ്‌സിന്റെ കാലിലേക്കാണ് വന്നത്.

അദ്ദേഹം ഉടന്‍ തന്നെ അതു ബോക്‌സിനകത്തു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബൗമസിനു പാസ് ചെയ്യുകയായിരുന്നു. ഇടതു മൂലയില്‍ നിന്നും ബോള്‍ സ്വീകരിച്ച ബൗമസ് അതു സ്‌റ്റോപ്പ് ചെയ്ത ശേഷം ഗോളിയുടെ കാലിനിടയിലൂടെ വലയിലേക്കു അടിച്ചുകയറ്റുകയും ചെയ്തു.

Story first published: Wednesday, September 27, 2023, 23:03 [IST]
Other articles published on Sep 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+