For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2023-24: ഒറ്റയടി, ബഗാന്റെ കഥ കഴിച്ച് മഞ്ഞപ്പട! പോയിന്റ് പട്ടികയില്‍ എവിടെ? അറിയാം

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ പത്താം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നതുല്യമായ പ്രകടനം തുടരുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ മോഹന്‍ ബഗാനെ വീഴ്ത്തി മഞ്ഞപ്പട ഈ വര്‍ഷത്തെ അവസാന മല്‍സരം ജയത്തോടെ ആഘോഷിക്കുകയായിരുന്നു. ബഗാനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. ഒമ്പതാം മിനിറ്റില്‍ ദിമിത്രി ഡയമെന്റക്കോസിന്റെ സൂപ്പര്‍ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.

ഈ വിജയം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യല്‍ വിജയം കൂടിയാണ്. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബഗാനെതിരേ മഞ്ഞപ്പട വെന്നിക്കൊടി പാറിച്ചത്. സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആഘോഷിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ പഞ്ചാബ്, മുംബൈ സിറ്റി എന്നിവരെയും മഞ്ഞപ്പട തകര്‍ത്തുവിട്ടിരുന്നു.

KERALA BLASTERS

ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസറ്റേഴ്‌സ് ഒന്നാംസ്ഥാനവും നിലനിര്‍ത്തിയിരിക്കുകയാണ്. 26 പോയിന്റുമായാണ് മഞ്ഞപ്പട തലപ്പത്തുള്ളത്. 12 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും രണ്ടു വീതം തോല്‍വിയും സമനിലയുമടക്കം 26 പോയിന്റാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. മൂന്നു മല്‍സരങ്ങള്‍ കുറച്ചു കളിച്ച എഫ്‌സി ഗോവയാണ് 23 പോയിന്റോടെ രണ്ടാംസ്ഥാനത്ത്. 21 പോയിന്റുള്ള ഒഡീഷ എഫ്‌സി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

ബഗാനെതിരേ മല്‍സരത്തിലുടനീളം കിടിലന്‍ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച വിജയം കൂടിയാണ് സ്വന്തമാക്കിയത്. ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ചുരുങ്ങിയത് മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും മഞ്ഞപ്പട വിജയിക്കുമായിരുന്നു.

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു തുറന്ന ഗോളവസരങ്ങളാണ് ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് ബ്ലോക്ക് ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളോടെയാണ് കളിയാരംഭിച്ചത്. അഞ്ചു മിനിറ്റിനകം തന്നെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും കണ്ടു.

രണ്ടാം മിനിറ്റില്‍ ഡാനിഷ് ഫറൂഖാണ് ആദ്യ ഗോള്‍ശ്രമം നടത്തിയത്. ബോക്‌സിനു പുറത്തു നിന്നും ലോങ്‌റേഞ്ചറാണ് താരം പരീക്ഷിച്ചത്. പക്ഷെ അതു ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്താതെ പുറത്തേക്കു പറക്കുകയായിരുന്നു.

നാലാം മിനിറ്റില്‍ ക്രോസ് ബാര്‍ മഞ്ഞപ്പടയെ ലീഡ് നേടുന്നതില്‍ നിന്നും ചതിക്കുകയായിരുന്നു. ബോക്‌സിന്റെ സെന്ററില്‍ നിന്നും ഡയമെന്റക്കോസ് പരീക്ഷിച്ച ഷോട്ട് ഗോളിയെ കബളിപ്പിച്ചെങ്കിലും ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

KERALA BLASTERS

നാലു മിനിറ്റനികം ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ പിറക്കുകയും ചെയ്തു. ഡയമെന്റക്കോസിന്റെ അസാധാരണ ഡ്രിബ്ലിങ് മികവിന്റെയും ഷൂട്ടിങ് പാടവത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ പന്തുമായി കയറിയ ഡയമെന്റെക്കോസിനെ തടയാന്‍ ബഗാന്റെ മൂന്നു പേര്‍ ശ്രമിച്ചെങ്കിലും അവരെയെല്ലാം വെട്ടിയൊഴിഞ്ഞ് അദ്ദേഹം ബോക്‌സിലേക്കു കയറി.

ഇടതു ഭാഗത്തു നിന്ന്, തികച്ചും ദുഷ്‌കരമായ ആംഗിളില്‍ നിന്നും ഒരു ഇടംകാല്‍ ബുള്ളറ്റ് ഷോട്ടാണ് ഡയമെന്റക്കോസ് തൊടുത്തത്. ഗോളി കെയ്ത്തിനു തൊടാന്‍ പോലും അവസരം നല്‍കാതെ ബോള്‍ മേല്‍ക്കൂരയില്‍ തുളഞ്ഞു കയറിയപ്പോള്‍ ബഗാന്‍ സ്തബ്ധരാവുകയായിരുന്നു.

Story first published: Wednesday, December 27, 2023, 22:21 [IST]
Other articles published on Dec 27, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+