Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പടിക്കല്‍ കലമുടച്ച് ഒഡീഷ, ഇഞ്ചുറി ടൈം ഗോളില്‍ ഗോവക്ക് സമനില ആശ്വാസം

1

പനാജി: കൈയില്‍ ലഭിച്ച മത്സരം അവസാന നിമിഷം ഒഡീഷ കൈവിട്ടതോടെ ഗോവയ്‌ക്കെതിരായ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. 61ാം മിനുട്ടില്‍ ജൊനാതാസ് ക്രിസ്റ്റ്യന്‍ പെനാല്‍റ്റി വലയിലാക്കി ഒഡീഷയെ മുന്നിലെത്തിച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ അലക്‌സാണ്ടര്‍ ജെസുരാജാണ് ഗോവക്ക് സമനില ഗോള്‍ സമ്മാനിച്ചത്. 15 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ആറ് വീതം സമനിലയും തോല്‍വിയുമടക്കം 15 പോയിന്റുമായി ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുമ്പോള്‍ 14 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയും ആറ് തോല്‍വിയുമടക്കം 18 പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.

4-2-3-1 ഫോര്‍മേഷനിലാണ് രണ്ട് ടീമും കളി ആരംഭിച്ചത്. തുടക്കം മുതല്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും ഗോവ മുന്നിട്ട് നിന്നു. ആതിഥേയരെന്ന നിലയില്‍ കഴിഞ്ഞ മത്സരങ്ങളിലൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ ഗോവക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഒഡീഷക്കെതിരേ അല്‍പ്പം കൂടി ആക്രമിച്ച് കളിക്കാന്‍ ഗോവക്കായി. എന്നാല്‍ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ട് ടീമിനും വലകുലുക്കാന്‍ സാധിച്ചില്ല. 58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഗോവ മൂന്നിനെതിരേ 11 ഗോള്‍ശ്രമവും നടത്തി. നാല് തവണ ഗോളിനായി ഷോട്ട് പായിക്കുകയും ചെയ്‌തെങ്കിലും ഗോളകന്ന് നിന്നു. ഒരു മഞ്ഞക്കാര്‍ഡ് പോലും ആദ്യ പകുതിയില്‍ പിറന്നില്ല. രണ്ട് ടീമും മാറ്റങ്ങള്‍ക്കും തയ്യാറാകാതെ ഇരുന്നതോടെ ആദ്യ പകുതി വിരസമെന്ന് തന്നെ പറയാം.

1

രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഒഡീഷ ഇറങ്ങിയത്. ലിറിഡോന്‍ ക്രാസ്‌നിക്കിക്ക് പകരം ജൊനാത്താസ് ക്രിസ്റ്റ്യനും സെയ്‌ലൂങ്ങിന് പകരം ലാല്‍റുത്താരക്കും അവസരം ലഭിച്ചു. അതേ സമയം ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഗോവ രണ്ടാം പകുതി ആരംഭിച്ചത്. 61ാം മിനുട്ടില്‍ ആതിഥേയരെ കാഴ്ചക്കാരാക്കി ഒഡീഷ ലീഡെടുത്തു. പെനാല്‍റ്റി ലക്ഷ്യം പിഴക്കാതെ വലയിലാക്കി ജൊനാതാസ് ക്രിസ്റ്റ്യനാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. 66ാം മിനുട്ടില്‍ ഒഡീഷ ടീമിലൊരു മാറ്റം കൂടി വരുത്തി. ഇസാക്കിനെ മാറ്റി പകരം പോള്‍ റാംഫന്‍ഗൗവക്ക് അവസരം നല്‍കി. ഗോള്‍ വഴങ്ങിയതോടെ തുടരെ രണ്ട് മാറ്റങ്ങള്‍ ഗോവ വരുത്തിയത്. അയ്ബാന്‍ ഡോങ്‌ലിങ്ങിന് പകരം സേവ്യര്‍ ഗാമയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന് പകരം ദേവേന്ദ്രക്ക് അവസരം നല്‍കി.

73ാം മിനുട്ടില്‍ അറിഡായി സുവാരസിനെ പുറത്തേക്ക് വിളിച്ച് റിഡീം ത്‌ലാങ്ങിനെ ഒഡീഷ പകരക്കാരനായി ഇറക്കി. ലീഡ് വഴങ്ങിയതോടെ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ഒഡീഷ മുന്നോട്ട് പോയത്. അവസാന സമയത്തേക്ക് അടുക്കവെ ടീമില്‍ മാറ്റങ്ങളുമായി ഗോവ. 79ാം മിനുട്ടില്‍ സെറിറ്റന്‍ ഫെര്‍ണാണ്ടസിന് പകരം ലിയാണ്ടറെ കളത്തിലിറക്കി. ഈ സമയത്ത് ഗോള്‍ മടക്കാനുള്ള ശ്രമത്തിന് പകരം പ്രതിരോധത്തിലെ ആളെ മാറ്റുന്ന പരിശീലകന്റെ തന്ത്രം കൗതുകം സൃഷ്ടിക്കുന്നതാണ്. 85ാം മിനുട്ടില്‍ ഗോവ ടീമില്‍ വീണ്ടും രണ്ട് മാറ്റം വരുത്തി.

1

അവസാന സമയത്ത് ഒഡീഷ പ്രതിരോധം തകര്‍ത്ത് ഗോവ സമനില പിടിച്ചു. 85ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ അലക്‌സാണ്ടര്‍ ജെസുരാജാണ് ഗോവക്ക് സമനില നേടിക്കൊടുത്തത്. എയ്‌റാം കബ്രീറയാണ് ഗോളിന് വഴിയൊരുക്കിയത്. അധിക സമയത്തെ ഗോളിന്റെ കരുത്തില്‍ സമനിലയുമായി ഗോവ തടിതപ്പിയെന്ന് പറയാം. ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിച്ചിരുന്നു. രണ്ടാം പാദത്തിലും ഇത് തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ്.

Story first published: Tuesday, February 1, 2022, 21:45 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+