Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022: പ്രതീക്ഷ കൈവിടാതെ ഒഡീഷ, ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു, ആറാം സ്ഥാനത്ത്

1

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഒഡീഷ എഫ്‌സിക്ക് ജയം. 2-1നാണ് ഒഡീഷ വിജയം നേടിയെടുത്തത്. 23ാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 75ാം മിനുട്ടില്‍ ജൊനാതാസ് ക്രിസ്റ്റ്യനും ഒഡീഷക്കായി വലകുലുക്കിയപ്പോള്‍ 64ാം മിനുട്ടില്‍ അന്റോണിയോ പെരോസെവിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ 15 മത്സരത്തില്‍ നിന്ന് 21 പോയിന്റുമായി ഒഡീഷ എഫ്‌സി ആറാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 16 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 10ാം സ്ഥാനത്താണുള്ളത്.

4-2-3-1 ഫോര്‍മേഷനില്‍ കളത്തിലിറങ്ങിയ ഒഡീഷയെ 4-4-2 ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ നേരിട്ടത്. തുടക്കം മുതല്‍ പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഒഡീഷക്കായി. ഭേദപ്പെട്ട ആക്രമണം തന്നെ കാഴ്ചവെച്ച ഒഡീഷ 23ാം മിനുട്ടില്‍ ലീഡെടുത്തു. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ജൊനാതാസ് ക്രിസ്റ്റ്യനാണ് ഒഡീഷക്കായി വലകുലിക്കിയത്. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനിരയെ മറികടന്ന് ജാവിയര്‍ ഹെര്‍ണാണ്ടസാണ് പന്ത് ബോക്‌സിലേക്കെത്തിച്ച് നല്‍കിയത്. മനോഹരമായി ഇത് പോസ്റ്റിലെത്തിക്കാന്‍ ജൊനാതാസിനായി.

1

45ാം മിനുട്ടില്‍ ഗോള്‍ നേടാന്‍ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും മികച്ച ഫിനിഷിങ് ഇല്ലാതെ പോയി. ഹീറോ മൊണ്ടാലിന്റെ മുന്നേറ്റമാണ് ലക്ഷ്യം കാണാതെ പോയത്. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് പറയാം. ആദ്യ കാര്യമായ പ്രത്യാക്രമണങ്ങളൊന്നും ഈസ്റ്റ് ബംഗാളില്‍ നിന്നുണ്ടായില്ല. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 53 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ഒഡീഷ രണ്ടിനെതിരേ മൂന്ന് ഗോള്‍ ശ്രമവും നടത്തി.

രണ്ടാം പകുതിയില്‍ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് രണ്ട് ടീമും ഇറങ്ങിയത്. ആദ്യ പകുതിയേക്കാളും രണ്ടാം പകുതിയില്‍ ടീമുകള്‍ കാഴ്ചവെച്ചതോടെ പോരാട്ടം കടുത്തു. 63ാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി ഈസ്റ്റ് ബംഗാള്‍ ആക്രമണം കടുപ്പിച്ചു. രണ്ട് മാറ്റങ്ങള്‍ ഒഡീഷയും വരുത്തി. 64ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ സമനില പിടിച്ചു. 64ാം മിനുട്ടില്‍ അന്റോണിയോ പെരോസെവിച്ചാണ് ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്തത്. ഗോള്‍ മടക്കാന്‍ പ്രത്യാക്രമണം കടുപ്പിച്ച ഒഡീഷ 75ാം മിനുട്ടില്‍ ലീഡെടുത്തു. ജൊനാതാസ് ക്രിസ്റ്റിയന്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജാവിയര്‍ ഫെര്‍ണാണ്ടസാണ് പന്ത് വലയിലാക്കിയത്.

1

പിന്നീട് ടീമില്‍ രണ്ട് മാറ്റങ്ങളുമായി ഈസ്റ്റ് ബംഗാള്‍ സമനിലക്കായി കിണഞ്ഞ് പരിശ്രമിച്ചു. അവസാന സമയത്ത് ടീമില്‍ മാറ്റങ്ങള്‍ വരുത്തി ഒഡീഷ സമയം പാഴാക്കാന്‍ ശ്രമിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് പൊരുതി നേടിയ ജയം ഒഡീഷക്കൊപ്പം നിന്നു. രണ്ടാം പകുതിയില്‍ ഒഡീഷ പന്തടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും ആക്രമണത്തില്‍ ബംഗാളാണ് മികച്ച് നിന്നത്.

Story first published: Monday, February 7, 2022, 21:36 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+