Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022: വിജയവഴിയില്‍ തിരിച്ചെത്തി 'കൊമ്പന്മാര്‍', നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് രണ്ടാം സ്ഥാനത്ത്

1

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1നാണ് കേരളത്തിന്റെ കൊമ്പന്മാര്‍ തകര്‍ത്തത്. 62ാം മിനുട്ടില്‍ പെരെയ്‌റ ഡിയാസും 82ാം മിനുട്ടില്‍ അല്‍വാരോ വാസ്‌കസുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ മുഹമ്മദ് ഇര്‍ഷാദിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. അവസാന മത്സരത്തില്‍ ബംഗളൂരുവിനോട് തോറ്റതിന്റെ നിരാശ തീര്‍ക്കുന്ന ജയം തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയെടുത്തത്. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 14 മത്സരത്തില്‍ നിന്ന് 26 പോയിന്റുള്ള ഹൈദരാബാദാണ് തലപ്പത്ത്. 16 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.

1

4-3-3 ഫോര്‍മേഷനിലിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ പ്രതീക്ഷിച്ച ആധിപത്യം കാട്ടാന്‍ കേരള ബ്ലാസ്റ്റേഴ്സിനായില്ല. വിരസമായിരുന്നു ആദ്യ പകുതി. 54 ശതമാനം ബ്ലാസ്റ്റേഴ്സ് പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ മൂന്നിനെതിരേ അഞ്ച് ഗോള്‍ ശ്രമം നടത്താന്‍ വടക്കുകിഴക്കന്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ രണ്ട് ടീമിനും ഒരു തവണപോലും ഗോള്‍പോസ്റ്റിലേക്ക് ഷോട്ട് തൊടുക്കാനായില്ലെന്നത് എത്രത്തോളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമുകള്‍ കാഴ്ചവെച്ചതെന്ന് വ്യക്തമാക്കുന്നു. 15ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രഗ്യാന്‍ ഗൊഗോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതൊഴിച്ചാല്‍ കാര്യമായൊന്നും ആദ്യ പകുതിയില്‍ സംഭവിച്ചില്ല.

നോര്‍ത്ത് ഈസ്റ്റിന്റെ പ്രകടന നിലവാരം മെച്ചപ്പെട്ടതിനാല്‍ അവരുടെ ആരാധകര്‍ക്ക് ആശ്വസിക്കാമെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു ആദ്യ പകുതി. 10 തുടര്‍ ജയങ്ങള്‍ക്ക് ശേഷം കോവിഡിന്റെ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇടവേളയെടുക്കേണ്ടിവന്നത് ബ്ലാസ്റ്റേഴ്സിനെ തളര്‍ത്തിയെന്ന് പറയാം. ബംഗളൂരുവിനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റിനെതിരേയും പഴയ പ്രതാപത്തിനൊത്ത് ആദ്യ പകുതിയില്‍ ഉയരാനായില്ല.

1

രണ്ടാം പകുതിയില്‍ രണ്ട് ടീമും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. രണ്ടാം പകുതിയില്‍ അല്‍പ്പം കൂടി വേഗം കൂട്ടിയാണ് രണ്ട് ടീമും കളിച്ചത്. പന്തടക്കത്തിന് പ്രാധാന്യം നല്‍കിത്തന്നെയുള്ള പദ്ധതിയുമായാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോയത്. 62ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധം ഭേദിച്ച് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ഹര്‍മന്‍ജോത് ഖാബ്രയുടെ അസിസ്റ്റില്‍ ജോര്‍ജ് ഡിയാസാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. നിഷുകുമാര്‍ നീട്ടിനല്‍കിയ ക്രോസിനെ ഹര്‍മന്‍ജോത് ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍ മറ്റൊരു ഹെഡ്ഡറിലൂടെ ജോര്‍ജ് ഡിയാസ് പന്ത് വലയിലാക്കി.

1

ലീഡ് വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. 67ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് സഹല്‍ അബ്ദുല്‍ സമദിനെ തിരികെ വിളിച്ച് വിന്‍സി ബറീട്ടോയെ കളത്തിലിറക്കി. 70ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടി നല്‍കി ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും പോരാട്ടവീര്യം കൈവിടാതെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 82ാം മിനുട്ടില്‍ ലീഡുയര്‍ത്തി. അല്‍വാരോ വാസ്‌കസാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം ഗോള്‍ സമ്മാനിച്ചത്. മധ്യ ഭാഗത്തിന്റെ അപ്പുറത്ത് നിന്നും ലോങ് റേഞ്ച് ഷോട്ടിലൂടെയാണ് അല്‍വാരോ വാസ്‌കസ് പന്ത് വലയിലെത്തിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

രണ്ട് ഗോള്‍ നേടിയതോടെ മൂന്ന് മാറ്റങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് കരുത്തുയര്‍ത്തി. പ്രതിരോധത്തില്‍ വിള്ളല്‍ വീഴാതെ മുന്നോട്ട് പോയ ബ്ലാസ്‌റ്റേഴ്‌സിന് അവസാന മിനുട്ടില്‍ കാലിടറി. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ ഹെര്‍നന്‍ സന്റാനയുടെ പാസില്‍ നിന്നും മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തുകയായിരുന്നു.

Story first published: Friday, February 4, 2022, 22:13 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+