For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2022: ഹൈദരാബാദിന്റെ കുതിപ്പിന് പൂട്ടിട്ട് ബ്ലാസ്റ്റേഴ്‌സ്, ജയത്തോടെ മൂന്നാം സ്ഥാനത്ത്

സീസണിലെ ഹൈദരാബാദ് എഫ്‌സിയുടെ ആദ്യത്തെ തോല്‍വിയാണിത്

1

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സിയെ 1-0ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശപോരാട്ടത്തിന്റെ 18ാം മിനുട്ടില്‍ ദിമിത്രിയോസ് ഡയമന്റ്‌ക്കോസ് നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്. പന്തടക്കത്തിലും ആക്രമണത്തിലും ഹൈദരാബാദ് ഒരുപടി മുന്നില്‍ നിന്നെങ്കിലും വലകുലുക്കാന്‍ അനുവദിക്കാതെ ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. സീസണിലെ ഹൈദരാബാദ് എഫ്‌സിയുടെ ആദ്യത്തെ തോല്‍വിയാണിത്. 7 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ഹൈദരാബാദ് തലപ്പത്ത് നില്‍ക്കുമ്പോള്‍ 7 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഹൈദരാബാദ് എഫ്‌സിയെ 4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. ആദ്യ സമയങ്ങളില്‍ ഹൈദരാബാദിന്റെ മുന്നേറ്റമാണ് കണ്ടത്. 10ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തായി. കണക്കുകളില്‍ ഹൈദരാബാദിന് മുന്‍തൂക്കം ലഭിച്ചെങ്കിലും 18ാം മിനുട്ടില്‍ വലകുലുക്കി ബ്ലാസ്റ്റേഴ്‌സ് ഞെട്ടിച്ചു.

1

അഡ്രിയാന്‍ ലൂണയുടെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. ബോക്‌സിന് പുറത്ത് നിന്ന് ലൂണ ചിപ്പ് ചെയ്ത് നല്‍കിയ പന്ത് ഹൈദരാബാദ് ഗോളി അനൂജ് കുമാര്‍ ക്ലിയര്‍ ചെയ്‌തെങ്കിലും പന്ത് ചെന്നെത്തിയത് ദിമിത്രിയോസ് ഡയമന്റ്‌ക്കോസിന്റെ മുന്നിലേക്കായിരുന്നു. ലക്ഷ്യം പിഴക്കാതെ താരം പന്ത് വലയിലെത്തിച്ചത്തോടെ 1-0ന് തുടക്കത്തിലേ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്.

34ാം മിനുട്ടില്‍ കാലിന് പരിക്കേറ്റ ദിമിത്രിയോസിനെ പിന്‍വലിച്ച് പകരം അപ്പോസ്തലോസ് ജിയാനുവിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 37ാം മിനുട്ടില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച അവസരം സഹലിന് മുതലാക്കാനായില്ല. ലൂണ നല്‍കിയ ക്രോസിനെ ഹെഡ് ചെയ്ത് വലയിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരം സഹല്‍ പാഴാക്കുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 1-0ന്റെ ലീഡ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം.

1

രണ്ടാം പകുതിയിലും പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഹൈദരബാദ് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. 51ാം മിനുട്ടില്‍ ജോയല്‍ കിയാനിസെ അവസരം പാഴാക്കി. പിന്നീടുള്ള സമയങ്ങളില്‍ മികച്ച പ്രതിരോധം കാഴ്ചവെച്ച ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ഹൈദരാബാദിനെതിരേ ആവേശ ജയം നേടിയെടുക്കുകയായിരുന്നു.

Story first published: Saturday, November 19, 2022, 21:40 [IST]
Other articles published on Nov 19, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+