Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ആറ് ഗോള്‍ ത്രില്ലറില്‍ സമനില പങ്കിട്ട് ഹൈദരാബാദും മുംബൈയും

1

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍ പിടിച്ചുകെട്ടി മുംബൈ സിറ്റി എഫ്‌സി. മുംബൈയുടെ ഹോംഗ്രൗണ്ടില്‍ മികച്ച പോരാട്ടം കണ്ടെങ്കിലും സമനിലയോടെ രണ്ട് കൂട്ടര്‍ക്കും മടങ്ങേണ്ടി വന്നു. ഹൈദരാബാദിനായി ജാവോ വിക്ടര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹാളിചരണ്‍ നര്‍സാരിയും ലക്ഷ്യം കണ്ടു. മുംബൈക്കായി ഗ്രെഗ് സ്റ്റിയുവര്‍ട്ട്, ആല്‍ബര്‍ട്ടോ നൊഗുവേര എന്നിവര്‍ വലകുലുക്കിയപ്പോള്‍ ചിംഗ്ലന്‍സനയുടെ സെല്‍ഫ് ഗോളിലാണ് ഒരു ഗോള്‍ ലഭിച്ചത്.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഹൈദരാബാദിനെ 4-3-3 ഫോര്‍മേഷനിലിറങ്ങിയാണ് മുംബൈ സിറ്റി പൂട്ടിയത്. 24ാം മിനുട്ടില്‍ ചിംഗ്ലന്‍സനയുടെ സെല്‍ഫ് ഗോളിലൂടെ മുംബൈ അക്കൗണ്ട് തുറന്നു. ബിപിന്‍ സിങ് ഓര്‍ഗെയുടെ ക്രോസ് സനയുടെ കാലില്‍ത്തട്ടി ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് വലയിലെത്തുകയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഹൈദരാബാദ് ഗോള്‍ മടക്കി. പെനാല്‍റ്റി ജാവോ വിക്ടര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

1

ആദ്യ പകുതിയില്‍ 55 ശതമാനം ഹൈദരാബാദ് പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ ആക്രമണത്തില്‍ മുംബൈയായിരുന്നു ഒരുപടി മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഹൈദരാബാദ് ലീഡെടുത്തു. 50ാം മിനുട്ടില്‍ ഹാളിചരണ്‍ നര്‍സാരിയാണ് വലകുലുക്കിയത്. പ്രത്യാക്രമണം കടുപ്പിച്ച മുംബൈ 67ാം മിനുട്ടില്‍ സമനില പിടിച്ചു. അഹമ്മദ് ജാവു ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ സ്റ്റ്യൂവര്‍ട്ടാണ് വലയിലെത്തിച്ചത്.

1

മികച്ച പോരാട്ടം ഇരു ടീമും തുടര്‍ന്നപ്പോള്‍ 76ാം മിനുട്ടില്‍ ഹൈദരാബാദ് വീണ്ടും മുന്നിലെത്തി. ജാവോ വിക്ടറാണ് വലകുലുക്കിയത്. കോര്‍ണര്‍ കിക്കിനെ ഹെഡ്ഡറിലൂടെ താരം പോസ്റ്റിലെത്തിക്കുകയായിരുന്നു. ഹൈദരാബാദ് ജയിക്കുമെന്ന് തോന്നിപ്പിക്കവെ നൊഗുവേരയുലൂടെ 85ാം മിനുട്ടില്‍ മുംബൈ ഒപ്പമെത്തി. പിന്നീട് ഇരു ടീമും ഗോള്‍മുഖം കാത്തതോടെ 3-3 സമനിലയോടെ ഇരു കൂട്ടര്‍ക്കും ബൂട്ടഴിക്കേണ്ടി വന്നു.

Story first published: Sunday, October 9, 2022, 22:23 [IST]
Other articles published on Oct 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+