Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഫൈവ് സ്റ്റാര്‍ ഗോവ, ചെന്നൈ മുങ്ങി- ദയനീയ തോല്‍വി

1

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കി എഫ്‌സി ഗോവ. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ചെന്നൈയെ ഗോവ വാരിക്കളയുകയായിരുന്നു. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ ജയിച്ചുകയറിയത്. ജോര്‍ജെ ഒറിറ്റ്‌സിന്റെ ഹാട്രിക്കാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. 20, 41, 53 മിനിറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഹാട്രിക്ക് നേട്ടം. മകാന്‍ ചോത്തെയാണ് (ആറാം മിനിറ്റ്) മറ്റൊരു സ്‌കോറര്‍. 45ാം മിനിറ്റില്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളും ഗോവന്‍ വിജയ മാര്‍ജിനുയര്‍ത്തി.

ജയിച്ചെങ്കിലും ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഗോവയുടെ സ്ഥാനത്തില്‍ മാറ്റമൊന്നുമില്ല. ഒമ്പതാംസ്ഥാനത്തു തന്നെ അവര്‍ തുടരുകയാണ്. 18 പോയിന്റാണ് ഗോവയുടെ അക്കൗണ്ടിലുള്ളത്. 16 മല്‍സരങ്ങളില്‍ നാലെണത്തില്‍ ജയിച്ച ഗോവ ആറു വീതം കളികളില്‍ സമനിലയും തോല്‍വിയുമേറ്റുവാങ്ങി. ഒരു പോയിന്റ് മുന്നിലായി ചെന്നൈയാണ് ലീഗില്‍ എട്ടാംസ്ഥാനത്ത്.

2

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ലീഡുമായി ചെന്നൈയ്ക്കു ഗോവ മുന്നറിയിപ്പ് നല്‍കി. ഇടതു വിങിലൂടെ പന്തുമായി കുതിച്ചെത്തിയ എയ്ബാന്‍ ഡോലിങാണ് ഗോളിവു ചരടുവലിച്ചത്. എഡു ബേഡിയ നല്‍കിയ പന്തുമായി ഇടതു വിങിലൂടെ കയറിയ ശേഷം ഡോലിങ് അതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്യുകയായിരുന്നു. സെന്ററില്‍ തക്കം പാര്‍ത്തുനിന്ന ചോത്തെ രണ്ടു ചെന്നൈ താരങ്ങള്‍ക്കിടയിലൂടെ ഫസ്റ്റ് ടൈം ഇടംകാല്‍ വോളിയിലൂടെ പന്തിനെ വലയിലേക്കു വഴി കാണിക്കുകയായിരുന്നു.

തുടര്‍ന്നും ഗോവ തന്നെ കളി നിയന്ത്രിച്ചു. 20ാം മിനിറ്റില്‍ ഒറിറ്റ്‌സ് ഗോവയുടെ ലീഡുയര്‍ത്തി. ഇത്തവണയും ഇടതു വിങിലൂടെയുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഡോലിങും ബ്രെന്‍ഡനും ചേര്‍ന്നു നടത്തിയ മുന്നേറ്റമായിരുന്നു ഇത്. പരസ്പരം പന്ത് കൈമാറി ഇവര്‍ ഇടതു മൂലയിലൂടെ ബോക്‌സിനകത്തേത്തു കയറുകയായിരുന്നു. ഡോലിങ് നല്‍കിയ മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈ താരങ്ങള്‍ക്കും ഗോളിക്കും പിഴച്ചു. ഇതു ഒറിറ്റ്‌സിന്റെ കാലിലേക്കാണ് വന്നത്. പന്ത് നിയന്ത്രണത്തിലാക്കിയ ശേഷം കിടിലനൊരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ അദ്ദേഹം അതു വലയിലേക്കു അടിച്ചുകയറ്റുകയും ചെയ്തു.

ലീഡുയര്‍ത്താന്‍ ഗോവ ശ്രമിച്ചു കൊണ്ടേയിരുന്നു. മറുഭാഗത്ത് ചെന്നൈ എന്തു ചെയ്യണമെന്നു പോലുമറിയാതെയാണ് പന്ത് തട്ടിയത്. 41ാം മിനിറ്റില്‍ ഒറിറ്റ്‌സിന്റെ രണ്ടാം ഗോളിലൂടെ ഗോവ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. ഇത്തവണ ചെന്നൈയ്ക്കു വന്ന പിഴവാണ് ഗോൡ കലാശിച്ചത്. ഗോവന്‍ താരം ബോക്‌സിനു പുറത്തു വച്ച് നല്‍കിയ പാസ് ചെന്നൈ താരത്തിന്റെ കാലില്‍ തട്ടിയുയര്‍ന്നു. ഇടതു വിങിലൂടെ അകത്തേക്കു കയറിയ ഒറിറ്റ്‌സിനാണ് ഇതു ലഭിച്ചത്. അദ്ദേഹം ഇതു പിടിച്ചെട്ടുത്ത ശേഷം മുന്നോട്ടുകയറി ഗോളിയെ കബളിപ്പിച്ച് വലകുലുക്കുകയായിരുന്നു. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ചെന്നൈയുടെ നില കൂടുതല്‍ പരിതാപകരമാക്കി നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളും പിറന്നു. ആല്‍ബെര്‍ട്ടോ നൊഗ്വേറെ ഇടതു വിങില്‍ നിന്നും ബോക്‌സിനകത്തേക്കു നീട്ടി നല്‍കിയ ബോള്‍ നാരായണ്‍ ദാസ് ഡൈവിങ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ അതു സ്വന്തം വലയില്‍ തന്നെയാണ് കയറിയത്.

ആദ്യപകുതിയില്‍ 4-0ന്റെ ആധികാരിക ലീഡുമായാണ് ഗോവ ഗ്രൗണ്ട് വിട്ടത്. രണ്ടാം പകുതിയിലും ചെന്നൈയുടെ പ്രകടനത്തില്‍ വലിയ പുരോഗതിയൊന്നും കാണാനായില്ല. 53ാം മിനിറ്റില്‍ ഒറിറ്റ്‌സ് തന്റെ ഹാട്രിക്കും ഗോവയുടെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി. ടീമംഗം നല്‍കിയ പാസ് ബോക്‌സിനു പുറത്ത്, സെന്ററില്‍ നിന്നും പിടിച്ചെടുത്ത ശേഷം ഒറിറ്റ്‌സ് ചെന്നൈ താങ്ങളെ വെട്ടിയൊഴിഞ്ഞ് അകത്തേക്കു കയറി. തകര്‍പ്പനൊരു ഗ്രൗണ്ട് ഷോട്ടാണ് അദ്ദേഹം പരീക്ഷിച്ചത്. ചെന്നൈ ഗോളി വലതു വശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും അപ്പോഴേക്കും അതു വലയ്ക്കുള്ളില്‍ കയറിയിരുന്നു.

Story first published: Wednesday, February 9, 2022, 22:56 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+