For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലേക്ക് തന്നെ; എഫ്എസ്ഡിഎല്ലിന് അപേക്ഷ സമര്‍പ്പിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് (ഐഎസ്എല്‍) കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായുള്ള അപേക്ഷ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (എഫ്എസ്ഡിഎല്‍) ഈസ്റ്റ് ബംഗാള്‍ സമര്‍പ്പിച്ച് കഴിച്ചു. നേരത്തെ തന്നെ ഐഎസ്എല്ലിലേക്ക് എത്താന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ച വിവരം ഈസ്റ്റ് ബംഗാള്‍ ഔദ്യോഗികമായിത്തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

'ഐഎസ്എല്ലില്‍ പങ്കെടുക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിച്ച വിവരം അതിയായ സന്തോഷത്തോടെ അറിയിക്കുന്നു'-ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇത്തവണ 11 ടീമുകളെ പങ്കെടുപ്പിക്കുന്നതിനായുള്ള അപേക്ഷ എഫ്എസ്ഡിഎല്‍ നേരത്തെ ക്ഷണിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഐഎസ്എല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക. ഇത്തവണ എവേ-ഹോം മത്സരങ്ങളില്ലാതെ നാല് സ്റ്റേഡിയങ്ങളിലായാവും ഐഎസ്എല്‍ നടക്കുക.

eastbengallogo

നേരത്തെ എടികെയുമായി ലയിച്ച മോഹന്‍ ബഗാന്‍ ഐഎസ്എല്ലിലേക്ക് എത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. നേരത്തെ സാമ്പത്തിക ശേഷി ഇല്ലാത്തതായിരുന്നു ഈസ്റ്റ് ബംഗാള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ കൊല്‍ക്കത്തയിലെ സിമന്റ് നിര്‍മ്മാണ കമ്പിനിയായ ശ്രീ സിമന്റ്‌സ് ടീമില്‍ നിക്ഷേപം നടത്തിയതോടെ ഐഎസ്എല്ലില്‍ കളിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് ഈസ്റ്റ് ബംഗാളും എത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം ഉറങ്ങുന്ന കൊല്‍ക്കത്തയിലെ രണ്ട് വമ്പന്‍മാരും ഐഎസ്എല്ലിലേക്ക് എത്തുന്നതോടെ പോരാട്ടം കടുക്കും. ഇതിഹാസ ക്ലബ്ബുകളുടെ ഐഎസ്എല്ലിലേക്കുള്ള വരവ് ലീഗിന്റെ ആരാധക പിന്തുണയും ഉയര്‍ത്തുമെന്നുറപ്പാണ്. ഐ ലീഗില്‍ വളരെ പിന്തുണ ഇരു ക്ലബ്ബുകള്‍ക്കും ലഭിക്കാറുണ്ട്. ഇരു ടീമും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്ന കൊല്‍ക്കത്ത ഡെര്‍ബി ഇനി ഐഎസ്എല്ലില്‍ ആരാധകര്‍ക്ക് കാണാനാവും.

.നേരത്തെ തന്നെ കൊല്‍ക്കത്തന്‍ ക്ലബ്ബുകളുടെ ഐഎസ്എല്‍ വരവിനെക്കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് ബയോ ബബിള്‍ സുരക്ഷയൊരുക്കി ടൂര്‍ണമെന്റ് നടത്താനാണ് സംഘാടകരുടെ ശ്രമം. അതിനാല്‍ ഇത്തവണ ഗോവയിലാണ് എല്ലാ മത്സരങ്ങളും നടക്കുക. എന്നാല്‍ മത്സര തീയ്യതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ആദ്യ വാരം ടൂര്‍ണമെന്റ് ആരംഭിച്ചേക്കുമെന്നാണ് നിലവിലെ വിവരം.

Story first published: Thursday, September 17, 2020, 10:18 [IST]
Other articles published on Sep 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+